ഷോമി, വണ്‍ പ്ലസ്... ഏത് സ്മാര്‍ട്ട്‌ഫോണുകളാണ് റേഡിയേഷനില്‍ മുന്നില്‍?
നിലവില്‍ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതിനായിരിക്കും ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ളത്? അത്തരമൊരു പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനിയിലെ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സ്റ്റാറ്റിസ്റ്റയാണ് പട്ടികയുടെ ഗ്രാഫിക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഷോമി, വണ്‍ പ്ലസ് തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നിലെത്തിയപ്പോള്‍ സാംസങ്ങിന്റെ ചില മോഡലുകള്‍ക്കാണ് കുറവ് റേഡിയേഷന്‍. കൂടിയ റേഡിയേഷനുള്ള 16 സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കുറവ് റേഡിയേഷനുള്ള സ്മാര്‍ട്ട് ഫോണ്‍ സാംസങിന്റെ ഗാലക്‌സി നോട്ട് 8 ആണ്. കിലോഗ്രാമിന് 0.17 വാട്‌സ് ആണ് ഗാലക്‌സി നോട്ട് 8ന്റെ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ്(SAR) . ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ള പട്ടികയിലെ ഫോണ്‍ ഷോമിയുടെ Mi A1 ആണ് . പ്രതി കിലോഗ്രാമില്‍ 1.74 വാട്‌സ് ആണ് Mi A1 ന്റെ റേഡിയേഷന്‍ നിരക്ക്. OnePlus 5T യാണ് പട്ടികയില്‍ രണ്ടാമതുള്ളത്. റേഡിയേഷന്‍ നിരക്ക് 1.68. റേഡിയേഷന്‍ പട്ടികയില്‍ ഷോമിയുടെ Mi Max 3 മൂന്നാമതും വണ്‍ പ്ലസിന്റെ ഫഌഗ്ഷിപ്പ് ഫോണാ