Posts

Showing posts from January 3, 2021

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Image
  കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നൽ. 2014 ലാണ് സിഗ്നൽ പ്രവർത്തനമാരംഭിച്ചത്. വാട്സാപ്പിന്റെ സഹ സ്ഥാപകരിൽ ഒരാളായ ബ്രയാൻ ആക്ടൻ, മോക്സി മർലിൻസ്പൈക്ക് എന്നിവർ ചേർന്നാണ് സിഗ്നലിന് വേണ്ടി സിഗ്നൽ ഫൗണ്ടേഷൻ എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്. ബ്രയാൻ ആക്ടണും ജാൻ കോമും ചേർന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്സാപ്പിൽ നിന്നും ലാഭമുണ്ടാക്കുന്നതിന് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗിന്റെ നിലപാടുമായി അഭിപ്രായ വ്യത്യാസം വന്നതോടെ ബ്രയാൻ ആക്ടണും ജാൻ കോമും കമ്പനി വിടുകയായിരുന്നു. 2017 ലാണ് ഫെയ്സ്ബുക്കിൽ നിന്നും രാജിവെച്ചത്.വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റർനെറ്റ് വഴി രണ്ട് വ്യക്തികൾ തമ്മിലും വ്യക്തിയും ഗ്രൂപ്പുകൾ തമ്മിലും ആശയവിനിമയം നടത്താൻ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോൾ, വീഡിയോ കോൾ സൗകര്യങ്ങളും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ഇത് ലഭ്യമാണ്. വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുക...

എന്താണ് WA (whatsapp) പ്രൈവസി പ്രോബ്ലം ?

Image
ഇത് മനസ്സിലാക്കാൻ WA നു മൊത്തത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൂടി നോക്കണം. കുറെ മുന്നേ യൂസർ പ്രൈവസി ക്കു ഏറ്റവും പ്രാധാന്യം കൊടുക്കുന്ന കമ്പനികളിൽ ഒന്നായിരുന്നു WA , അപ്പോളാണ് FB (ഫേസ്ബുക് ) WA നെ വാങ്ങിയത് , ഇതോടു കൂടി WA ന്റെ പോളിസിയിൽ മാറ്റം വരാൻ തുടങ്ങി. 2018 ഇൽ WA ന്റെ സ്ഥാപകരിൽ ഒരാളായ Jan Koum രാജി വച്ചു , കാരണം WA ലെ യൂസേഴ്സ്ന്റെ സ്വകാര്യ ഇൻഫർമേഷൻ വിറ്റു കാശാക്കാനുള്ള FB യുടെ തീരുമാനത്തോട് യോജിക്കാൻ ആകാത്തത് ആയിരുന്നു.   WA ൻറെ ലേറ്റസ്റ്റ് ultimatum അനുസരിച്ചു 8th Feb നു മുന്നായി അവരുടെ പുതിയ പ്രൈവസി പോളിസി agree ചെയ്യാത്തവർക്ക് ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ഇത് അഗ്രി ചെയ്‌താൽ WA ഇൽ നിന്നുള്ള എല്ലാ ഇൻഫൊർമേഷനും FB ഗ്രൂപ്പ് ഓഫ് കമ്പനീസ് നു ലഭ്യമാകും. നിങ്ങൾ WA വഴി ഏതേലും കമ്പനിയെ contact ചെയ്തു ഒരു കാർ വാങ്ങുന്ന കാര്യം ഡിസ്‌കസ് ചെയ്തെന്നു കരുതുക , ഈ ഇൻഫർമേഷൻ FB ക്കു കിട്ടും , അവർ ഇത് ബാക്കി കമ്പനികൾക്കു വിൽക്കാം .  എല്ലാരും കൂടി നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ വില നിശ്ചയിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. കുറച്ചു ഡാറ്റ അല്ലെ , എന്താണ് അതിനു ഒരു പ്രോബ്ലം ? ...