Posts

Showing posts from June 14, 2020

'ഫേസ് ആപ്' സുരക്ഷിതമോ?; മുന്നറിയിപ്പുമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സി

Image
മുഖം മാറ്റി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഫേസ് ആപ്. ആണിനെ പെണ്ണാക്കിയും തിരിച്ചും കാണിച്ച് തരംഗമാവുകയാണ് ഈ റഷ്യന്‍ ആപ്. അതേസമയം, ആപ്പിന്റെ സുരക്ഷയെ കുറിച്ചും വീണ്ടും ചോദ്യമുയരുന്നുണ്ട്. 2017ല്‍ പുറത്തിറങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഫേസ്ആപ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നത്. നമ്മുടെ വാര്‍ധക്യത്തിലുള്ള രൂപം എങ്ങനെയിരിക്കുമെന്ന് കാണിച്ച് തന്നാണ് ഫേസ് ആപ്പ് കഴിഞ്ഞ വര്‍ഷം ഏറെ പ്രചാരം നേടിയത്. റഷ്യന്‍ ആപ്പായ ഫേസ്ആപിന്റെ സുരക്ഷയെ കുറിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ ആണ് മുന്നറിയിപ്പ നല്‍കുന്നത്. 'രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന വിവരങ്ങള്‍' ശേഖരിക്കുന്നുവെന്ന കാരണമാണ് റഷ്യന്‍ ഫേസ്ആപിനെ ഭീഷണിയായി അവതരിപ്പിക്കാന്‍ അമേരിക്കന്‍ ഏജന്‍സി നിരത്തിയത്. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മാറ്റം വരുത്തുന്ന ചിത്രങ്ങള്‍ അടക്കം ഫേസ് ആപിന്റെ സെര്‍വറില്‍ സൂക്ഷിക്കുന്നുവെന്നും ഐടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ ആഴ്ച്ച തന്നെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനവും ഫേസ്ആപ് സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്തൊക്കെ വിവരങ്ങളാണ് ഫേസ്