എല്ലാ ചാർജിംഗ് കേബിളുകളുടെയും ഗുണനിലവാരം ഒരുപോലെ അല്ല. പുറം കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും അകത്തുള്ള വയർ ഗേജിൽ വ്യത്യാസം കാണാം. അധികം ചാർജിംഗ് കറന്റ് ആവശ്യമില്ലാത്തതും ഗുണനിലവാരം കുറവായതുമായ ചാർജിംഗ് കേബിളിനകത്തെ വയറിന്റേ ഗേജ് 31, 28 AWG (American Wire Guage) എല്ലാം ആയിരിക്കും. അത്യാവശ്യം നല്ല കേബിളുകളുടേത് 24 AWG ആയിരിക്കും. ഇനി അതിലും നല്ല ഗുണനിലവാരമുള്ള 21 AWG കേബിളുകളും ലഭ്യമാണ്. പൊതുവേ യു എസ് ബി കേബിളുകൾ മാത്രമായി വാങ്ങുമ്പോൾ അവയിൽ ഇത്തരത്തിൽ വയർ ഗേജ് രേഖപ്പെടുത്തിയിരിക്കണമെന്നില്ല. പക്ഷേ ഗുണനിലവാരം ഉറപ്പിക്കണമെങ്കിൽ 24- 21 ഗേജ് ഉള്ള കേബിളുകൾ വാങ്ങാൻ ശ്രദ്ധിക്കുക. 28/28 , 28/24 എന്നൊക്കെ ആയിരിക്കും സ്പെസിഫിക്കേഷൻ ഉണ്ടാവുക. ഇതിൽ 28/28 എന്നാൽ കേബിളിൽ ഉള്ള രണ്ട് ജോഡി വയറുകളിലെ ഡാറ്റാ സഞ്ചരിക്കുന്ന കേബിളും പവർ സഞ്ചരിക്കുന്ന കേബിളും 28 ഗേജിൽ ഉള്ളതായിരിക്കും. 28/24 ആണെങ്കിൽ ഡാറ്റാ പെയർ 28 ഗേജും പവർ പെയർ 24 ഗേജും ആയിരിക്കും. അതായത് ചാർജിംഗിന്റെ കാര്യത്തിൽ 28/...