Posts

Showing posts from May 10, 2020

സൗദിയില്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കി തുടങ്ങി

Image
സൗദിയിൽ ബഖാലകളിൽ ഇന്ന് മുതൽ ഇലകട്രോണിക് പെയ്മെൻ്റ് സംവിധാനം പ്രാബല്യത്തിലായി. അടുത്ത ആഗസ്റ്റ് അവസാനത്തിന് മുമ്പായി എല്ലാ കച്ചവട സ്ഥപാനങ്ങളിലും ഇ-പെയ്മെൻ്റ് സംവിധാനം സ്ഥാപിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചതാണ്. ആദ്യ ഘട്ടത്തിൽ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും പദ്ധതി നടപ്പിലാക്കി. തുടർന്ന് ഇക്കഴിഞ്ഞ നവംബർ മുതൽ പഞ്ചർ കടകൾ, സ്പെയർ പാർട്സ് കടകൾ, വർക്ക് ഷോപ്പുകൾ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് മുതൽ രാജ്യത്തെ മുഴുവൻ ബഖാലകളിലും ഇ-പേയ്മെൻ്റ് സംവിധാനം നിർബന്ധമാക്കിയത്. അടുത്ത ആഗസ്റ്റ് മാസത്തോടെ രാജ്യത്തെ എല്ലാ കച്ചവട സ്ഥപാനങ്ങളിലും നിർബന്ധമായും ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം ഉപയോഗിക്കണമെന്ന് വ്യാപാര മന്ത്രാലയം നേരത്തെ അറിയിച്ചിരു...