Posts

Showing posts from July 19, 2020

നിങ്ങളുടെ കാർ ഏതുമാകട്ടെ ഇതുപോലെ മാറ്റം. വെറും 4418 രൂപ മാത്രം

Image
പുതിയ കാറുകളിൽ ഉൾവശത്തെ ഏറെ ആകര്ഷകമാക്കുന്ന ഒരു ഘടകമാണ് ഇൻഫോർട്ടർണ്മെന്റ് സിസ്റ്റം. മിക്ക കമ്പനികളും ഈ സൗകര്യം അവരുടെ ഫുൾ ഓപ്ഷൻ വാഹനങ്ങളിൽ മാത്രമായിരിക്കും നൽകുക. എന്നാൽ ഇതേ ഇൻഫോർട്ടർണ്മെന്റ് സിസ്റ്റം നമ്മുടെ ഇതു കാറിൽ വേണമെങ്കിലും ഘടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ പക്കൽ ഉള്ളത് ഒരു ബെയ്‌സ് മോഡൽ കാറാണ് എങ്കിലും ഫുൾഒപ്ഷൻ കാറുകളിൽ ഉള്ളതുപോലെ തന്നെ മാറ്റിയെടുക്കാം. ടച്ചു സ്‌ക്രീനോട് കൂടിയ ഈ ഡിസ്പ്ലയിൽ വീഡിയോ പ്ലേയ്‌ബാക്ക്, മ്യൂസിക് സിസ്റ്റം, റേഡിയോ, മാപ്, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയെല്ലാം തന്നെ സെറ്റ് ചെയ്യാവുന്നതാണ്. ആണ്ട്രോയിഡ്‌ സോഫ്ട്‍വെയറിൽ വർക്ക് ചെയ്യുന്ന ഈ ഡിവൈസ് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്. 10 ഇഞ്ച് വലുപ്പമാണ് ഈ ഡിസ്‌പ്ലൈയ്ക്ക് ഉള്ളത്. ഇതു ഇപ്പോൾ വരുന്ന ലേക്‌ഷോറി കാറുകളിൽ വരുന്ന ഇൻഫോർട്ടർണ്മെന്റ് സിസ്റ്റത്തിന്റെ അത്രയും വലുപ്പമുള്ളതാണ്. ഇത്രയൊക്കെയും ഫീച്ചറുകൾ ഉള്ള ഈ ഡിവൈസ് വെറും 4418 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റിൽ നിന്നും വാങ്ങാവുന്നതാണ്. banggood.in ൽ ഈ ഡിവൈസ് ഇപ്പോൾ ലഭ്യമാണ്. ഇതിനെ എങ്ങനെ നിങ്ങളുടെ വാഹനത്തിൽ സെറ്റ് ചെയ്യാം എന്ന് ഇനി വി...

ഇപ്പോൾ 1999രൂപ മാസത്തവണയിൽ ആൾട്ടോ സ്വന്തമാക്കാം

Image
കൊറോണയുടെ പശ്ചാത്തലത്തിൽ വാഹനവിപണിയിൽ വന്ന തകർച്ച വളരെ വലുതാണ്. ഇതു ഇന്ത്യൻ വാഹന വിപണിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് എന്ന് തന്നെ പറയാം. ഒരു വിൽപന പോലും നടക്കാതിരുന്ന മാസങ്ങളായിരുന്നു വാഹനവിപണിയിൽ കഴിഞ്ഞു പോയ മാസങ്ങൾ. അതിനാൽ തന്നെ ഈ തകർച്ചയെ മറികടന്ന് വിപണിയിൽ ഉണർവ് കൊണ്ട് വരുന്നതിനായി വാഹന നിർമാണ കമ്പനികൾ അത്യാകർഷകമായ ഓഫറുകളാണ് നൽകുന്നത്. ഇന്ത്യൻ നിരത്തുകളിൽ പ്രധാനസാന്നിധ്യമായ മരുതിയിലും ആകർഷകമായ അനൂകുല്യങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനമായ മാരുതി ആൾട്ടോ 800 കാർ 1999 രൂപ എന്ന ഏറ്റവും കുറഞ്ഞ മാസതവണയിൽ ലഭ്യമായിരിക്കുകയാണ്. BS 6 വേരിയന്റിൽ വരുന്ന ആൾട്ടോയിൽ സുരക്ഷയുടെ ഭാഗമായി രണ്ടു എയർ ബാഗും ABS ബ്രേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. 1999 എന്ന മാസതവണ നിലവിൽ ഉള്ള വാഹനവിപണിയിൽ ഏറ്റവും കുറഞ്ഞ മാസതവണയാണ്. എന്നാൽ ഈ ആനുകൂല്യം ഒരു വര്ഷം വരെയാണ് ലഭിക്കുന്നത് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തുടന്ന് EMI യുടെ അനുപാതം അനുസരിച്ചു തവണയിൽ വ്യത്യാസം ഉണ്ടാകും. EMI ൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ മൂലമാണ് ഈ ഒരു തവണയിൽ വാഹനം ലഭ്യമാകുന്നത്. കോവ...

ഗൂഗിള്‍ ക്രോമും സഫാരിയും ഉടന്‍ അപ്‌ഡേറ്റ് ചെയ്യൂ; ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തി സിഇആര്‍ടി-ഇന്‍

Image
   ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകളിൽ ഒന്നിലധികം സാങ്കേതിക പിഴവുകൾ കണ്ടെത്തി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ). ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് ഉപകരണങ്ങളിൽ പ്രവേശിക്കാനും രഹസ്യാത്മക വിവരങ്ങൾ ചോർത്താനും സാധിക്കും. അതിനാൽ ക്രോമിന്റെയും സഫാരിയുടേയും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സിഇആർടി- ഇൻ നിർദേശിച്ചു. ഗൂഗിൾ ക്രോമിന്റെ 84.0.4147.89 പതിപ്പിന് മുമ്പുള്ളവയെയാണ് ഈ സാങ്കേതിക പ്രശ്നം ബാധിക്കുക. ഗുരുതര പ്രശ്നമാണിത് എന്നാണ് ഏജൻസി പറയുന്നത്. അതേസമയം ആപ്പിൾ ഉപയോക്താക്കൾക്ക് സഫാരി ബ്രൗസറിന്റെ 13.1.2 പതിപ്പിന് മുമ്പുള്ള പതിപ്പുകൾക്കാണ് പ്രശ്നമുള്ളത്. ഈ സാങ്കേതിക പിഴവ് മുതലെടുത്ത് ഉപകരണത്തിൽ പ്രവേശിക്കുന്ന അക്രമികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താനും ഉപകരണത്തിൽ ഡിനയൽ ഓഫ് സർവീസ് (ഡോസ്) ആക്രമണം നടത്താനും സാധിക്കും. ക്രോമിലും, സഫാരിയിലും കണ്ടെത്തിയ ഈ പിഴവുകളിലൂടെ ഉപകരണങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, ഇഷ്ടാനുസരണം കോഡുകൾ വിന്യസിക്കാനും, ഡോസ് അറ്റാക്ക്, സ്പൂഫിങ...

പ്രഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ 6 ശതമാനം ജീവനക്കാരെ ആഗോള വ്യാപകമായി പിരിച്ചുവിടുന്നു.

Image
HIGHLIGHTS കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ലിങ്ക്ഡ് ഇന്‍ ജോലി തേടുന്ന പ്രഫഷണല്‍മാര്‍ക്ക് വലിയ പ്ലാറ്റ്ഫോം ആണ് ഒരുക്കുന്നത്. ന്യൂയോര്‍ക്ക്: പ്രഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ 6 ശതമാനം ജീവനക്കാരെ ആഗോള വ്യാപകമായി പിരിച്ചുവിടുന്നു. ഇതോടെ 960 പേരുടെ ജോലിയാണ് നഷ്ടപ്പെടുക. കൊവിഡ് ബാധ ആഗോള വ്യാപകമായി ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തിന്‍റെ പാശ്ചത്തലത്തിലാണ് മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍ ഇത്തരം ഒരു തീരുമാനം എടുത്തത്. കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ലിങ്ക്ഡ് ഇന്‍ ജോലി തേടുന്ന പ്രഫഷണല്‍മാര്‍ക്ക് വലിയ പ്ലാറ്റ്ഫോം ആണ് ഒരുക്കുന്നത്. ലിങ്ക്ഡ് ഇന്നിന്‍റെ ആഗോള വ്യാപകമായുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് പുതിയ പരിഷ്കാരണത്തില്‍ ജോലി പോയേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പിരിച്ചുവിടുന്ന ജോലിക്കാര്‍ക്ക് പത്ത് ആഴ്ചത്തേക്കുള്ള ശമ്പളം നല്‍കാന്‍ ലിങ്ക്ഡ് ഇന്‍ തീരുമാനിച്ചിട്ടുണ്ട്.  അതേ സമയം കമ്പനി നല്‍കിയ ലാപ്ടോപ്പ്, മൊബൈല്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പുതിയ ജോലി ലഭിക്കുംവരെ പിരിച്ചുവിട്ട ജോലിക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലിങ്ക്ഡ് ഇന്‍ അവസരം നല്...

വാവെയ്ക്ക് പൂട്ടിടാന്‍ ബ്രിട്ടന്‍

Image
ലണ്ടന്‍: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വാവയ്യെ ബ്രിട്ടന്‍ പൂര്‍ണമായി രാജ്യത്തുനിന്ന് ഒഴിവാക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31ന് ശേഷം പുതിയ വാവയ് 5 ജി ഉപകരണങ്ങള്‍ ബ്രിട്ടീഷ് മൊബൈല്‍ സേവന ദാതാക്കള്‍ വാങ്ങാന്‍ പാടില്ലെന്ന് ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍. നിലവില്‍ വാങ്ങിയ ഉപകരണങ്ങള്‍ 2027നുള്ളില്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാവയ്യെ ഒഴിവാക്കുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും ഇത് രാജ്യത്ത് 5 ജി നടപ്പാക്കുന്നതിനെ ഒരു വര്‍ഷം വൈകിപ്പിക്കുമെന്നും ഡൗഡന്‍ പറഞ്ഞു. വാവയ്യുടെ 2 ജി, 3 ജി, 4 ജി കിറ്റുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. വാവയ് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക നിരോധം ഏര്‍പ്പെടുത്തിയതിന്‍െറ പിന്നാലെയാണ് ബ്രിട്ടീഷ് നടപടി. ഹോങ്കോങില്‍ ചൈനീസ് സുരക്ഷ നിയമം നടപ്പാക്കുന്നതും ബ്രിട്ടനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷ ഭീഷണിയാണെന്ന വാദം പൂര്‍ണമായും തെറ്റാണെന്ന് വാവയ് കമ്പനി വ്യക്തമാക്കി.

നിരോധനം മറികടക്കാന്‍ ടിക് ടോക്ക് ലണ്ടനിലേക്കു മാറുന്നു

Image
ലണ്ടന്‍: ഇന്ത്യയില്‍ അടക്കം നിരോധനം നേരിടുകയും, യുഎസില്‍ നിരോധന ഭീഷണി മുന്നില്‍ കാണുകയും ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ ടിക് ടോക് ആസ്ഥാനം ചൈനയില്‍ നിന്നു മാറ്റാനൊരുങ്ങുന്നു. ചൈനീസ് സര്‍ക്കാരിനായി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതാണ് ടിക് ടോക് നേരിടുന്ന പ്രധാന ആരോപണം. ഇതു മറികടക്കാന്‍ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ ഇപ്പോള്‍ നടത്തിവരുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനി എന്ന മേല്‍വിലാസം മാറ്റാനാണ് ശ്രമം. ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ഒരു മാസത്തോളമായി കമ്പനി ചര്‍ച്ചനടത്തിവരുകയാണ്. ലണ്ടനുള്‍പ്പെടെ ചൈനയ്ക്കുപുറത്തുള്ള സ്ഥലങ്ങളില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടത്തിവരുന്നു. വാള്‍ട്ട് ഡിസ്നി മുന്‍ സഹ എക്സിക്യുട്ടീവ് കെവിന്‍ മേയറെ നിയമിച്ചതുള്‍പ്പെടെ കാലിഫോര്‍ണിയയില്‍ കമ്പനി നിയമനങ്ങള്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. ലണ്ടനില്‍ സാധിക്കുന്നില്ലെങ്കില്‍ ആസ്ഥാനം യുഎസിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജിയോമാർട്ട് ആപ്പ് പുറത്തിറങ്ങി; നിങ്ങൾക്ക് അറിയേണ്ടതെല്ലാം

Image
ആമസോൺ, ഫ്ലിപ്കാർട്ട്, രാജ്യത്തെ മറ്റ് ഇ-റീട്ടെയിൽ ചാനലുകൾ എന്നിവയോട് മത്സരിക്കാൻ റിലയൻസ് ജിയോമാർട്ട് രംഗത്ത്. ഈ ടെക് ഭീമൻ ഫേസ്ബുക്കുമായുള്ള കരാർ വെളിപ്പെടുത്തി ഉടൻ റിലയൻസ് ഏതാനും മാസങ്ങൾക്ക് മുമ്പ് ജിയോമാർട്ട് പ്രഖ്യാപിച്ചു. മാസങ്ങളായി ഈ ഇ-കൊമേഴ്‌സ് റീട്ടെയിൽ പ്ലാറ്റ്ഫോം പരീക്ഷിച്ചതിന് ശേഷം റിലയൻസ് ഒടുവിൽ ആൻഡ്രോയിഡിനും ഐഫോൺ ഉപയോക്താക്കൾക്കുമായി ജിയോമാർട്ട് ആപ്ലിക്കേഷൻ പുറത്തിറക്കി. ജിയോമാർട്ട് അപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എന്നാൽ ഈ സേവനം ഇപ്പോഴാണ് അപ്ലിക്കേഷൻ രൂപത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്. ഇതുവരെ ജിയോമാർട്ട് വെബ്‌സൈറ്റ് ( jiomart.com ) പരീക്ഷിച്ചു കൊണ്ടിരുന്നു, കൂടാതെ 200+ നഗരങ്ങളിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാനും ഓൺലൈനിൽ പണമടയ്ക്കാനും ഈ ആപ്ലിക്കേഷൻ വഴി കഴിഞ്ഞു. ഉപയോക്താക്കൾക്ക് ഓർഡറുകൾ നൽകുന്നത് ജിയോമാർട്ട് അപ്ലിക്കേഷൻ എളുപ്പമാക്കും. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രാജ്യത്ത് ലഭ്യമായ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാൻ റിലയൻസ് ജിയോ ശ്രമിക്കുന്നു. രാജ്യത്ത് നിലവിലുള്ള ഇ-ക...

ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

Image
പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ 2000ൽ ആരംഭിച്ചതിനുശേഷം നിരവധി സേവന മേഖലയിലേക്ക് ചുവട് വച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രമുഖ ടെലിക്കോം കമ്പനികളോട് മത്സരിക്കുന്ന കാര്യത്തിൽ 4ജി കണക്റ്റിവിറ്റി മാത്രമാണ് കമ്പനിയെ പിന്നോട്ട് വലിക്കുന്നത്. മികച്ച ഓഫറുകൾ നൽകി ടെലിക്കോം വിപണിയിൽ ശക്തമായ സാന്നിധ്യം നിലനിർത്തുമ്പോൾ തന്നെ രാജ്യത്ത് നിരവധി ഉപയോക്താക്കൾക്ക് ലാൻഡ്‌ലൈൻ സേവനങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കാം സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വീട്ടിലിരുന്ന് തന്നെ ബില്ലുകൾ അടയ്ക്കുന്നത് മുതൽ സാധനങ്ങൾ വാങ്ങുന്നത് വരെ സാധ്യമായിരിക്കുകയാണ്. ഇത്തരമൊരു അവസരത്തിലാണ് ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ, തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ബിഎസ്എൻഎൽ ലാന്റ്ലൈൻ കണക്ഷന്റെ ബില്ല് അടയ്ക്കാൻ സാധിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബിൽ അടയ്‌ക്കാം ഔദ്യോഗിക വെബ്സൈറ്റ് വഴി ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ അടയ്‌ക്കാനായി ചുവടെ കൊടുത്തിരിക്കുന്ന...

സൗജന്യമായി ഫോട്ടോഗ്രാഫി പഠിക്കാൻ അവസരം

Image
HIGHLIGHTS പ്രശസ്ത പ്രൊഫഷണൽ ഫോട്ടോഗ്രാഫർ നിയാസ് മാവൂർ ക്ലാസ് എടുക്കുന്നു  ചാനൽ ലിങ്ക് : http://www.youtube.com/channel/UC-6YiBDJTLkWfL80sOLPk9w നിങ്ങൾ എടുക്കുന്ന ഫോട്ടോയുടെ റീവ്യൂ ലൈവായി കേൾക്കാം