വാട്ട്സപ്പ് മെസ്സേജ് അയച്ച ആൾ അറിയാതെ വായിക്കാം
ഹലോ.. കൂട്ടുകാരെ.. ഞാനിവിടെ ഒരു പഴയ ആള്‍ ആണെങ്കിലും ഇന്നേവരെ സജീവമായിട്ടില്ല.. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു... ഇവിടെയുള്ള ഒരു സുഹൃത്ത് വഴി കുറെ ഒക്കെ മനസ്സിലാക്കി, എങ്കിലും ടിപ്സുകളില്‍ അല്ലാതെ എവിടേം പോകാന്‍ മടിയായിരുന്നു.. പിന്നെ സൂപ്പര്‍ സോണിക്കിനെ വെല്ലുന്ന സ്പീഡ് ടൈമും .. സജീവമാകണം എന്ന് അതിയായ ആഗ്രഹമുണ്ട്.. ടിപ്സുകള്‍ എന്‍റെ മേഖല ആയതിനാല്‍ അവിടെ ആയിരുന്നു അധികവും.. പണ്ട് പല സൈറ്റിലും ടിപ്സ് ഒക്കെ ഇടുമായിരുന്നു.. ഇവിടെ എന്തോ പേടി പോലെ..:) ഇപ്പൊ അതുപോലെ ഒരു ടിപ്പിടാന്‍ ഒരു മോഹം.. ഒരുപക്ഷെ എല്ലാവര്‍ക്കും അറിയാമായിരിക്കും എങ്കിലും പറയാം.. വാട്സപ്പില്‍ നമുക്ക് കുറെ മെസ്സേജുകള്‍ വരാറുണ്ട്.. നാം ഓണ്‍ലൈന്‍ അല്ലെങ്കിലും മെസ്സേജുകള്‍ വന്നു കൊണ്ടിരിക്കും.. ഓണ്‍ലൈന്‍ ആവുമ്പോള്‍ നാം അത് റീഡ് ചെയ്യാറും ആണ് പതിവ്.. എന്നാല്‍ ചിലരുടെ മെസ്സേജുകള്‍ അവരറിയാതെ എങ്ങിനെ വായിക്കാം എന്ന് നാം ആലോചിച്ചിട്ടില്ലേ?.. അതിനൊരു വഴി ആണ് ഞാന്‍ പറയുന്നത്.. നമ്മുടെ ഒക്കെ ഫോണില്‍ airplane mode കാണാം .. അത് ഓണ്‍ ചെയ്തു വന്ന മെസ്സേജ് വായിച്ചു നോക്കൂ.. നമുക്ക് വായിക്കേം ചെയ്യാം,...