ഗ്യാസ് ബുക്കിങ്ങിൽ വന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കണം ഈ നമ്പർ നൽകിയില്ലെങ്കിൽ ഗ്യാസ് ലഭിക്കില്ല
,വീടുകളിൽ ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ നിലവിലെ പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മുൻപ് ഗ്യാസ് ഏജൻസികൾ നൽകുന്ന ഒരു മൊബൈൽ നമ്പറിലേക്ക് വിളിച്ചതിന് ശേഷം നിർദേശങ്ങൾ അനുസരിച്ച് നമ്പർ എന്റർ ചെയ്തായിരുന്നു. ഇനിമുതൽ ഗ്യാസ് ബുക്കിങ് OTP സംവിധാനത്തോടെ ആയിരിക്കും. ഇത് വരെ കേരളത്തിലെ വയനാട് ജില്ലയൊഴിച്ച് ബാക്കിയെല്ലാ ജില്ലകളിലും മാറ്റ൦ നിലവിൽ വന്നിരുന്നു. ഇപ്പോൾ വയനാട് ജില്ലയിലും മാറ്റം വന്നിട്ടുണ്ട്.ഭാരത് ഗ്യാസ് ഉപഭോക്താക്കളല്ലാത്ത ഇന്ത്യൻ ഗ്യാസ് ഉപഭോക്താക്കൾക്കെല്ലാവർക്കും OTP സംവിധാനത്തിടെയുള്ള ഗ്യാസ് ബുക്കിംഗ് ആയിരിക്കും ഉണ്ടാവുക. ഭാരത് ഗ്യാസ് ഉപഭോകതാക്കൾക്ക് ഇത് ബാധകമല്ല. OTP പറഞ്ഞു കൊടുത്തില്ലെങ്കിൽ ഗ്യാസ് ലഭിക്കുന്നതല്ല. പുതിയ മാറ്റം അനുസരിച്ച് എങ്ങനെയാണ് ബുക്ക് ചെയ്യുന്നതും ഗ്യാസ് ലഭിക്കുന്നതുമെന്ന് നോക്കാം. നമ്മൾ ഗ്യാസ് ബുക്ക് ചെയ്ത് ശേഷം ഗ്യാസ് എടുക്കുമ്പോ ഏജൻസിയിൽ ബില് എന്റർ ചെയ്യും. ബിൽ എന്റർ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് ഒരു 4 അക്ക ഓ ടി പി നമ്പർ വരും. ഈ നമ്പർ ഗ്യാസ് കൊണ്ട് വരുന്ന ആളുകൾക്ക് നൽകുക. എന്നാൽ മാത്രമാണ് ഗ്യാസ് ലഭിക്കു