Posts

Showing posts from April 28, 2019

എസ്എസ്എൽസി ഫലം ജൂൺ 30നും, ഹയർസെക്കന്ററി ഫലം ജൂലൈ 10നും ഈ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും

Image
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലങ്ങൾ ജൂൺ 30 നും ജൂലൈ 10നും പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് പൂർത്തിയാക്കിതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികൾ തീരുമാനിച്ചത്. എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും. കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം. താഴെ കാണുന്ന സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും   1.KERALA RESULTS www.keralaresults.nic.in 2 .PAREEKSHABHAVAN www.keralapareekshabhavan.in 3.RESULTS.KERALA www.results.kerala.nic.in 4.IT @ SCHOOL www.itschool.gov.in www.result.prd.kerala.in

ആകർഷകങ്ങളായ ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ എയർടെൽ താങ്ക്സ് പ്രോഗ്രാം പ്രഖ്യാപിച്ചു.

Image
സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള ശ്രേണികളായാണ് പരിപാടി. 299 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനും ഒപ്പം അവതരിപ്പിച്ചിട്ടുണ്ട്. ദിവസേന 2.5 ജിബി ഡേറ്റ ഈ പ്ലാനിൽ ലഭിക്കും. ഒപ്പം ആമസോൺ പ്രൈം അംഗത്വവും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ പരിധിയില്ലാത്ത കോളുകളും ദിവസം 100 എസ്എംഎസും ലഭിക്കും. ഇതുവരെ എയർടെൽ ഇൻഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കൊപ്പം മാത്രമാണ് ആമസോൺ പ്രൈം അംഗത്വം നൽകിയിരുന്നത്. എയർടെൽ ആപ്പിന്റെ പേരും എയർടെൽ താങ്ക്സ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഈ ആപ്പ് ഉണ്ടെങ്കിലേ ആമസോൺ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാനാവൂ. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ് എന്നിവ പ്രൈം അംഗത്വം ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും.