ആകർഷകങ്ങളായ ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ എയർടെൽ താങ്ക്സ് പ്രോഗ്രാം പ്രഖ്യാപിച്ചു.

സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള ശ്രേണികളായാണ് പരിപാടി. 299 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനും ഒപ്പം അവതരിപ്പിച്ചിട്ടുണ്ട്.


ദിവസേന 2.5 ജിബി ഡേറ്റ ഈ പ്ലാനിൽ ലഭിക്കും. ഒപ്പം ആമസോൺ പ്രൈം അംഗത്വവും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ പരിധിയില്ലാത്ത കോളുകളും ദിവസം 100 എസ്എംഎസും ലഭിക്കും.

ഇതുവരെ എയർടെൽ ഇൻഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കൊപ്പം മാത്രമാണ് ആമസോൺ പ്രൈം അംഗത്വം നൽകിയിരുന്നത്. എയർടെൽ ആപ്പിന്റെ പേരും എയർടെൽ താങ്ക്സ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഈ ആപ്പ് ഉണ്ടെങ്കിലേ ആമസോൺ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാനാവൂ.


പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ് എന്നിവ പ്രൈം അംഗത്വം ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം