സൗദിയിൽ മൊബൈലും ഇന്റർനെറ്റുമുള്ള പ്രവാസിയാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
സൗദി അറേബ്യ : നിങ്ങൾക്ക് വളരെ നിസ്സാരമെന്നു തോന്നാവുന്ന ചില പ്രവൃത്തികള്‍ സൗദി അറേബ്യയിൽ ചിലപ്പോള്‍ കനത്ത ശിക്ഷയിലേക്ക് നിങ്ങളെ നയിച്ചേക്കാം. പലപ്പോഴും ചെയ്യുന്ന വ്യക്തി അതൊരു കടുത്ത കുറ്റമാണെന്ന് പോലും തിരിച്ചറിയാതെ ആയിരിക്കും ചതിക്കുഴിയിൽ വീണു പോകുക. മറ്റു ചിലപ്പോൾ ചെയ്യുന്നവർക്ക് അത് കുറ്റമാണെന്ന് മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിലും തന്നെ ആരും തിരിച്ചറിയില്ല എന്നുള്ള മിഥ്യാ ധാരണയുടെ പേരിലായിരിക്കും ചെയ്യുക. അറിവില്ലാതെയോ, അറിഞ്ഞോ, പെട്ടെന്നുള്ള പ്രകോപനത്തിന് വശംവദനായോ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലമോ, വ്യക്തി വൈരാഗ്യം മൂലമോ സോഷ്യല്‍ മീഡിയകളിലൂടെയും ഇന്റെര്‍നെറ്റിലൂടെയും മറ്റൊരാള്‍ക്ക് അപമാനകരമാകുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഒക്കെ കഠിന ശിക്ഷയാണ് സൗദി നിയമം നല്‍കുക. അപമാനത്തിനിരയായ വ്യക്തി വിവര സാംസ്കാരിക മന്ത്രാലയത്തില്‍ ഒരു പരാതി സമര്‍പ്പിച്ചാല്‍ കടുത്ത നിയമ നടപടികളും ശിക്ഷകളും നേരിടേണ്ടി വരും. സൗദിയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിയമമനുസരിച്ച് (Saudi Anti Cyber Crime Law) ആരെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചു മറ്റൊരാളെ അപകീര്‍ത്തിപ്പെടു...