ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നു; ഇനി ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാം, 72 മണിക്കൂറില്‍ നിങ്ങളുടെ കൈയ്യിലെത്തും
വാഷിങ്ടന്‍: ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നതോടെ ഇനി ഉപയോക്താക്കള്‍ക്ക് നേരിട്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. നേരിട്ടുള്ള കസ്റ്റമര്‍ സപ്പോര്‍ട്ടും സ്റ്റുഡന്റ്സ് ഡിസ്‌കൗണ്ടുകളും ഫിനാന്‍സിങ് ഓപ്ഷനുകളും ലഭ്യമായിരിക്കും. ഇതുവരെ ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇകൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയവ വഴിയും ആപ്പിളിന്റെ ഓതറൈസ്ഡ് ഡീലര്‍മാര്‍ വഴിയുമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. പുതിയ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ഷിപ്പ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.