ഗൂഗിളിന്റെ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമയ്ന്‍ നഷ്ടപ്പെട്ടു.
ഉഴുതുകൊണ്ടിരുന്ന കാളയെ കള്ളന്‍കൊണ്ടു പോയ അവസ്ഥയിലാണ് കാര്യങ്ങള്‍. മലയാളികള്‍ അടക്കം നിരവധി പേര്‍ ഈ പ്ലാറ്റ്‌ഫോമിലാണ് ബ്ലോഗുകള്‍ എഴുതിയിരുന്നത്. ഈ ഡൊമെയ്ന്‍ ഇന്ത്യയില്‍ ലഭ്യമല്ലാതായത് കഴിഞ്ഞ മാസം മുതല്‍ക്കാണ്. ഇപ്പോള്‍ ബ്ലോഗുകള്‍ ബ്ലോഗര്‍ ഡോട്ട് കോം എന്ന സൈറ്റിലാണ് ലഭ്യമാകുന്നത്. എന്നാല്‍, ഇന്ത്യന്‍ ഡൊമെയ്‌നിനുള്ളിലെ നിരവധി വെബ് പേജുകള്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ബ്ലോഗ്‌സ്‌പോട്ട്.ഇന്‍ എന്ന യുആര്‍എല്ലുകളില്‍ ഗൂഗിളിന് നിയന്ത്രണം നഷ്ടമായതിനാലാണിത്. എന്താണു സംഭവിച്ചതെന്ന് ഇതുവരെയും ഗൂഗിള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഉപയോക്താക്കള്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് കോമിലേക്ക് മാറുമ്പോള്‍ ബ്ലോഗുകള്‍ ദൃശ്യമാകുന്നുണ്ട്. നഷ്ടപ്പെട്ട ഡൊമെയ്ന്‍ ആരുടെ പേരിലായിരുന്നുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിയ നെക്സ്റ്റ് വെബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിളിന് ഇനിമുതല്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമെയ്ന്‍ സ്വന്തമാക്കാനാവില്ലെന്ന വിവരം മാത്രമാണ് പുറത്തുവരുന്നത്. ഡൊമെയ്‌നിന്റെ നിയന്ത്രണം ഗൂഗിളിന് എപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. ഈ ഡൊമെയ്ന്‍ മറ്റാരെങ്കിലും എടുത്തിട്ടുണ്ടോയ