ചെറിയ ചിലവിൽ തുടങ്ങാൻ കഴിയുന്ന ബിസിനസ് ഐഡിയകൾ


സ്വന്തമായി ചെറിയ മുതൽമുടക്കുള്ള ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന 3 ബിസിനസ് ഐഡിയകൾ ആണ് ഇവിടെ വിവരിക്കുന്നത്. 3 മെഷീനുകൾ കൊണ്ട് തുടങ്ങാവുന്ന 3 വ്യത്യസ്ത സംരംഭങ്ങൾ നോക്കാം. ആദ്യത്തെ ബനാന ചിപ്സ് സ്ലൈസിംഗ് മെഷീൻ ആണ്. ഒരു ബനാന ചിപ്സ് മേക്കിങ് യൂണിറ്റ് തുടങ്ങാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് നോക്കാം. 25,000 മാത്രമാണ് ഈ മെഷീന്റെ വില. 150 കിലോ പഴം ഒരു മണിക്കൂറിൽ മുറിക്കാൻ കഴിയും. അര hp മോട്ടോർ ഉള്ള ഈ മെഷീൻ പ്രവർത്തിക്കാൻ 120 വോൾട് സിംഗിൾ ഫേസ് കറന്റ് കണക്ഷൻ മതിയാകും.
അടുത്തത് പൊട്ടറ്റോ ചിപ്സ് സ്ലൈസിംഗ് മെഷീൻ ആണ്.ഈ മെഷീൻ വളരെ വിലക്കുറവിൽ സർവീസ് വാറന്റിയോടെ വാങ്ങാൻ കഴിയും. 150 കിലോ ഒരു മണിക്കൂറിൽ സ്ലൈസ് ചെയ്യാം. പ്രവർത്തിക്കാൻ 220 വോൾട് സിംഗിൾ ഫേസ് കറന്റ് കണക്ഷൻ മതിയാകും. ഇതിന്റെ ഒരു ഗുണം എന്തെന്ന് വെച്ചാൽ, ഈ മെഷീന്റെ കൂടെ പല തരം ബ്ലൈഡുകൾ ലഭിക്കും. അതുപയോഗിച്ച് ഒരുപാട് പച്ചക്കറികളും മുറിക്കാൻ സാധിക്കും. ഹോട്ടലുകളിലെ പച്ചക്കറികൾ ഈ മെഷീൻ ഉപയോഗിച്ച് മുറിച്ചാൽ അങ്ങനെയും വരുമാനം ലഭിക്കുന്നതാണ്. മെഷീൻ വാടകയ്ക്ക് കൊടുക്കാൻ കഴിയും.
അടുത്തത് കപ്പ സ്ലൈസിംഗ് മെഷീൻ ആണ്. 21,000 രൂപ വരുന്ന ഈ മെഷീൻ കൊണ്ട് ഒരു മണിക്കൂറിൽ 150 കിലോ കപ്പ സ്ലൈസ് ചെയ്യാൻ കഴിയും. അര hp, 220 വോൾട് സിംഗിൾ ഫേസ് കറന്റ് കണക്ഷനിൽ ഇത് പ്രവർത്തിക്കും. മെഷീൻ വാങ്ങാനുള്ള നമ്പർ താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കാണാം. കൂടുതൽ വിവരങ്ങൾക്കും വിശദമായി മനസ്സിലാക്കാനും താഴെ വിഡിയോയിൽ കാണുക.


Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം