Youtube uploads
SHAMSHAD VAZHAKKAD PUBLISHED ON 20-12-2017 17:24 HISTORY യൂട്യൂബ് എന്ന സോഷ്യൽ മീഡിയയുടെ ചരിത്രത്തിൽ അപ്ലോഡ് ചെയ്ത ആദ്യത്തെ വീഡിയോ ആണ് Me at the zoo . പേരിലോ അവതരണത്തിലോ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത, വെറും പത്തൊൻപതു സെക്കന്റ് മാത്രമുള്ള ഈ വീഡിയോ 43 മില്ല്യൺ ആളുകൾ കാണുകയും എട്ടര ലക്ഷത്തോളം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു. അതിശയിപ്പിയ്ക്കുന്ന ഈ കണക്കിനു പിന്നിൽ 26 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. സാധാരണക്കാരനിൽ നിന്ന് ഇന്റർനെറ്റ് ലോകത്തെ അവിഭാജ്യ ഘടകമായ് മാറിയ യൂട്യൂബിന്റെ സ്ഥാപകരിൽ ഒരാളായ ജാവേദ് കരീം ആണത്. ബംഗ്ളാദേശി വംശജനായ ജർമ്മൻ അമേരിക്കക്കാരനാണ് ജാവേദ് കരീം. പഠന കാലഘട്ടത്തിൽ തന്നെ ആഗോളസാമ്പത്തിക സ്ഥാപനമായ Paypal ഇൽ ജോലിയ്ക്ക് കയറിയ ജാവേദിന്റെ അടുത്ത കാൽവെയ്പ്പായിരുന്നു യൂട്യൂബ്. Paypal ഇൽ ജോലി ചെയ്തിരുന്ന ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നീ മൂവർ സംഘത്തിന്റെ ബുദ്ധിയിലും കഴിവിലും 2005 ഇൽ രൂപം കൊണ്ട സോഷ്യൽ മീഡിയ ആണ് യൂട്യൂബ്. ഇന്ന് യൂട്യൂബിൽ നാം കാണുന്ന ലക്ഷക്കണക്കിന് വീഡിയോകളുടെ പിതാവാണ