ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല; ഇന്‍സ്റ്റാഗ്രാമിന്റെ സെര്‍വറില്‍ ഉപയോക്താവ് ഒഴിവാക്കിയ ചിത്രങ്ങളും
ഇ ൻസ്റ്റാഗ്രാമിൽ നിന്നും ഒരു ചിത്രം നീക്കം ചെയ്താൽ അത് എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടും എന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് സൗഗത് പൊഖാറെൽ എന്ന സുരക്ഷാ ഗവേഷകൻ. സൗഗത് ഇൻസ്റ്റാഗ്രാമിലെ ഡൗൺലോഡ് ഡാറ്റ ഫീച്ചർ ഉപയോഗിച്ച് തന്റെ ചിത്രങ്ങളുടെയും ഡയറക്ട് മെസേജുകളുടേയും പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ലഭിച്ചവയിൽ ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത ചിത്രങ്ങളും ഉണ്ടെന്നണ് സൗഗത്തിന്റെ കണ്ടെത്തൽ. ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുന്ന ചിത്രങ്ങൾ അതിന്റെ സെർവറിൽ നിന്നും നീക്കം ചെയ്യുന്നില്ല എന്ന് ഇത് വെളിവാക്കുന്നു. ഇത് ഒരു സാങ്കേതിക പ്രശ്നമാണെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്. അത് പരിഹരിച്ചുവെന്നും കമ്പനി പറയുന്നു. ഇത് കണ്ടെത്തിയ സൗഗത്തിന് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി 6000 ഡോളർ (നാലര ലക്ഷം രൂപയോളം) പാരിതോഷികമായി നൽകുകയും ചെയ്തു. ഒക്ടോബറിലാണ് സൗഗത്ത് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ ഈ മാസം ആദ്യമാണ് അത് പരിഹരിച്ചത്. ഈ പ്രശ്നം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഒരു ഓൺലൈൻ സേവനത്തിൽ നിന്നും ഒരു വിവരം നീക്കം ചെയ്യുമ്പോൾ ...