Sound effect
നമ്മളിൽ പലരും തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചിലപ്പോഴെങ്കിലും ശബ്ദ സാങ്കേതിക വിദ്യ ഏതെന്ന് നോക്കിയയാണ് പോകാറുള്ളത്. തിയേറ്ററിൽ എത്തി കഴിയുമ്പോൾ പക്ഷേ നമ്മൾ ഉദ്ദേശിച്ച സൗണ്ട് എക്സ്പീരിയൻസ് കിട്ടാതെ വരുമ്പോൾ നിരാശരായി മടങ്ങേണ്ടി വരാറുമുണ്ട്. ഇതിനെ പറ്റിയുള്ള ചില പിന്നാമ്പുറ സത്യങ്ങളാണ് ഞാൻ ഇവിടെ എഴുതുന്നത്. കേരളത്തിലെ നല്ല ഒരു ശതമാനം തീയേറ്ററുകളും എപ്പോൾ ഡോൾബി 5.1,7.1 ശബ്ദ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നവയാണ്. വിരലിൽ എണ്ണാവുന്ന തീയേറ്ററുകളിൽ ഡോൾബി അറ്റ്മോസ് ഉണ്ട്. രണ്ടോ മൂന്നോ ഇടങ്ങളിൽ ബാർക്കോ 11.1 ഒരോ 3D യും. പക്ഷേ നമ്മൾ തിയേറ്ററിൽ മേൽ പറഞ്ഞ ശബ്ദ സൗന്ദര്യം ആസ്വദിക്കാൻ വരുമ്പോൾ തികച്ചും നിരാശരാകേണ്ടി വരുന്നുണ്ട് പ്രത്യകിച്ചും ഡോൾബി അറ്റ്മോസ് തീയേറ്ററുകളിൽ. കേരളത്തിൽ വരുന്ന ഭൂരിഭാഗം സിനിമ പ്രിന്റുകളും 5.1 ഓഡിയോ മിക്സിൽ ചെയ്യപ്പെട്ടവയാണ്. 7.1 സൗണ്ടിൽ അത് കളിക്കുമ്പോൾ തന്നെ 2 ചാനൽ സ്‌പീക്കർസിൽ ശബ്ദം നല്ല മേന്മയിൽ വരുന്നില്ല എന്നതാണ് സത്യം. ചില ഇടങ്ങളിൽ ഇത് പരിഹരിക്കാനായി 5.1 to 7.1 അപ്പ് സ്കലേർ സ്ഥാപിച്ചിട്ടുണ്ട് പക്ഷേ അതിനും ചില പരിമിതികൾ നേരിടേണ്ടി വരും (അടുത്തിടെ ഇറങ്ങിയ കിംഗ് ല