Posts

Showing posts from January 27, 2019

തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2019.

Image
019 February 1, 2019 itter  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള സംസ്ഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽ മേളയാണ് കരിയർ എക്സ്പോ 2019. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ, വിദ്യഭ്യാസ, സംരംഭക മാധ്യമമായ NowNext ആണ് കരിയർ എക്സ്പോ 2019 ന്റെ Strategic Partner. കേരളത്തിലങ്ങോളമിങ്ങോളമുള്ള 6000 ത്തിലധികം ഉദ്യോഗാർത്ഥികൾ ഈ തൊഴിൽ മേളയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഫെബ്രുവരി 22 , 23 തീയതികളിലായി എറണാകുളം ജില്ലയിലെ കുസാറ്റ് ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലായി കേരളത്തിനകത്തും പുറത്തും നിന്നായി 80 – ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. The unveiling of the official website of Career Expo 2019 by the Honourable Minister for Industries, Sports and Youth Affairs, Shri E. P. Jayarajan. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുടെ മുഴുവൻ വിവരങ്ങളും മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നത് കരിയർ എക്

ശരിയത്ത് അനുസരിക്കുന്ന, 'ഹലാല്‍' ആയ മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ് pmsalam web

Image
ക്വാലാലംപുർ : ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ നിയമങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യല്‍ സ്റ്റാര്‍ട്ട് അപ്പ്. സലാം വെബ്് എന്നാണ് ഇതിന് പേര്. സന്ദേശം അയക്കല്‍, വാര്‍ത്തകള്‍ അറിയല്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. ശരിയത്ത് നിയമങ്ങള്‍ അനുസരിക്കുന്ന ബ്രൗസിങ് അനുഭവമാണ് ഈ ബ്രൗസര്‍ നല്‍കുക. സലാം വെബ്. കോം എന്നാണ് ഈ ബ്രൗസറിന്റെ യുആര്‍എല്‍. നമസ്‌കരിക്കാനുള്ള ദിക്ക് അറിയുന്നതിനുള്ള ഖിബില കോമ്പസ്, നമസ്‌കാര സമയം, ദൈനം ദിന വചനങ്ങള്‍ പോലെയുള്ള ഇസ്ലാമികമായ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.

എംഐ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ടില്‍ എംഐ ഡേയ്സ് സെയില്‍.

Image
  ജനുവരി 28 മുതല്‍ ജനുവരി 30 വരെയാണ് ഈ പ്രത്യേക വില്‍പ്പന. ഈ ഓഫര്‍ പ്രകാരം പ്രത്യേക വിലയ്ക്ക് പുറമേ ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനവും നല്‍കുന്നുണ്ട്. ഒപ്പം മികച്ച എക്സേഞ്ച് ഓഫറുകളും ലഭ്യമാണ്. എംഐ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ടില്‍ എംഐ ഡേയ്സ് സെയില്‍. 21,999 രൂപ വിലയുള്ള പോക്കോ എഫ്1 6ജിബി പതിപ്പ് ഈ വില്‍പ്പന ദിനങ്ങളില്‍ 18,999 രൂപയ്ക്ക് ലഭ്യമാകും. പോക്കോ എഫ്1 ന്‍റെ 8ജിബി ഹൈഎന്‍റ് പതിപ്പിന് മുന്‍വില 25,999 രൂപയാണ്. ഇത് ഓഫര്‍ ദിനങ്ങളില്‍ 20,000 രൂപയ്ക്ക് ലഭ്യമാകും. റെഡ്മീ നോട്ട് 6 പ്രോയുടെ  വിലയില്‍  3,000  രൂപയുടെ കുറവ് ലഭ്യമാണ്. ഈ ഫോണിന്‍റെ 4ജിബി പതിപ്പ്  12,999  രൂപയ്ക്കും, 6ജിബി പതിപ്പ്  14,999  രൂപയ്ക്കും ലഭിക്കും. ഇതേ സമയം റെഡ്മീ 5 നോട്ട് പ്രോയുടെ വിലയിലും കുറവുണ്ട്  4,000  രൂപയുടെ കുറവാണ് ഈ ഫോണ്‍ വിലയില്‍ ഉള്ളത്. ഈ ഫോണിന്‍റെ 4ജിബി പതിപ്പിന് വില  10,999  രൂപയാണ്. ഇതിന്‍റെ 6ജിബി പതിപ്പ് ലഭിക്കുക  12,999  രൂപയ്ക്കാണ്.  ഇത് പോലെ തന്നെ റെഡ്മീ 6 സീരിസിലെ ഫോണുകള്‍ക്കും  3,000  രൂപവരെ ഡിസ്ക്കൗണ്ട് ഈ മീ സെയില്‍ ദിവസങ്ങളില്‍

ഐഫോണില്‍ മനോഹരമായ ചിത്രങ്ങള്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പേങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ആപ്പിളിന്റെ 'ഷോട്ട് ഓണ്‍ ഐഫോണ്‍' ചലഞ്ച്.

Image
സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആപ്പിളിന്റെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒപ്പം ഒരു നിശ്ചിത തുക പാരിതോഷികമായി നല്‍കുകയും ചെയ്യും. ആപ്പിളിന്റെ ഏറെ ജനപ്രിയമായ പരസ്യ പ്രചരണ പരിപാടികളില്‍ ഒന്നാണ് ഷോട്ട് ഓണ്‍ ഐഫോണ്‍. ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായാണ് ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍ ആപ്പിള്‍ ഉപയോഗിക്കുന്നത്. ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ഷോട്ട് ഓണ്‍ ആപ്പിള്‍ ചലഞ്ച്.  പത്ത് വിജയികളെയാണ് ഇതില്‍ തിരഞ്ഞെടുക്കുക. ഇവരുടെ ചിത്രങ്ങള്‍ ആപ്പിളിന്റെ റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വെബ് പേജുകളിലും തിരഞ്ഞെടുത്ത നഗരങ്ങളിലെ പരസ്യ ബോര്‍ഡുകളിലും ഉള്‍പ്പെടുത്തും. എങ്ങനെ ചലഞ്ചില്‍ പങ്കെടുക്കാം? നിങ്ങളുടെ ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പങ്കുവെക്കുക . #ShotOniPhone എന്ന ഹാഷ്ടാഗും നല്‍കണം. ചിത്രത്തിനൊപ്പം നല്‍കുന്ന  കുറിപ്പില്‍ ഏത് ഐഫോണ്‍ മോഡല്‍ ഉപയോഗിച്ചുള്ള ചിത്രമാണതെന്ന് വ്യക്തമാക്കണം. ഇത് കൂടാതെ shotoniphone@apple.com എന്ന വെബ്‌സൈറ്റിലും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാം. ഈ ചിത്രങ്ങളുടെ ഫയലിന് ' fi