aXXo(ആക്സോ) ഇങ്ങനെ ഒരു പേര് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവില്ല... ഒരു ഹോളീവുഡ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലിംഗ് ആണ് ആക്സോയുടെ കഥ..
aXXo(ആക്സോ) ഇങ്ങനെ ഒരു പേര് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവില്ല... ഒരു ഹോളീവുഡ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലിംഗ് ആണ് ആക്സോയുടെ കഥ.. പൈറേറ്റ് ബേ, എക്സ്ട്രാ ടോരന്റ്സ്, കിക്കാസ്, yifi പോലെയുള്ള ടോറന്റ് സൈറ്റുകള്‍ ഒക്കെ ജനപ്രിയമാകുന്നതിനും ഒരു പക്ഷെ ജനിക്കുന്നതിനും മുന്‍പേ ടോരന്റിനെ ജനകീയമാക്കിയ ആദ്യകാല അപ്ലോഡര്‍ ആണ് ആക്സോ.. ആക്സോ ആരാണെന്നോ എന്താണെന്നോ എവിടെ ആണെന്നോ അന്നും ഇന്നും ആര്‍ക്കും അറിയില്ല.. ആക്സോയുടെ സഞ്ചാരം എന്നും ദുരൂഹതകള്‍ക്കൊപ്പം ആയിരുന്നു.. ഹോളീവുഡില്‍ പണം നിക്ഷേപിക്കുനവര്‍ക്ക് ആക്സോ ഒന്നാം നമ്പര്‍ ശത്രു ആയിരുന്നു.. പക്ഷെ ലോകമെമ്പാടുമുള്ള ടോറന്റ് ഉപയോക്ത്താക്കളുടെ സ്വന്തം റോബിന്‍ഹുഡ് ആയിരുന്നു ആക്സോ.. രണ്ടായിരത്തിയഞ്ചില്‍ ആണ് ആക്സോ അപ്ലോടിംഗ് തുടങ്ങുന്നത്..darkside_rg എന്ന സൈറ്റില്‍ ആയിരുന്നു ആക്സോയുടെ റിപ്പുകള്‍ അപ്ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്.. കുറഞ്ഞകാലംകൊണ്ട് തന്നെ ആക്സോയുടെ റിപ്പുകള്‍ വന്‍ പ്രചാരം നേടി.. ഒരു സിംഗിള്‍ ഡിസ്കില്‍ ഉള്‍ക്കൊള്ളുന്ന 700 mb സൈസിലുള്ള റിപ്പുകള്‍ ക്വാളിറ്റിയില്‍ വീഴ്ചകള്‍ ഇല്ലാതെ തന്നെ അപ്ലോഡ് ചെയ്യുന്നതായ...