സൗദിയിൽ കര്‍ഫ്യൂ പാസ് ഇന്ന് മുതല്‍; പാസ് എങ്ങനെ ലഭിക്കും, കൂടുതല്‍ വിശദീകരണം
തലസ്ഥാന നഗരിയിൽ കർഫ്യൂ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഏകീകൃത കർഫ്യൂ പാസ് ഇന്ന് വൈകീട്ട് മുന്നു മണി മുതൽ പ്രാബല്യത്തിൽ വരും. കർഫ്യൂവിൽ ഇളവ് ലഭിച്ച വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് പുതിയ പാസ് നടപ്പാക്കിയിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ള കർഫ്യൂ പാസുകൾ റദ്ദാക്കപ്പെടും. പുതിയ പാസ് കൈവശം വെച്ചിട്ടില്ലെങ്കിൽ ആദ്യഘട്ടം പതിനായിരം റിയാലും പിന്നീട് അതിന്റെ ഇരട്ടിയും പിഴ നൽകേണ്ടിവരും.
ബഖാലകൾ, സൂപർമാർക്കറ്റുകൾ, പച്ചക്കറി, കോഴി, മാംസ കടകൾ, ബേക്കറി, ഫുഡ് ലാബുകൾ, ഫുഡ് ഡെലിവറി റെസ്റ്റോറന്റ്, ഗോഡൗണുകൾ, കാർ മെയിന്റനൻസ് കേന്ദ്രം, പ്ലംബർ, ലോൺട്രി, ഡ്രൈനേജ് ടാങ്കറുകൾ എന്നിവക്ക് നഗരഗ്രാമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ബലദീ പോർട്ടൽ വഴിയും ഫാർമസികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവക്ക് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും മരുന്ന്, മെഡിക്കൽ ഉപകരണ ഫാക്ടറികൾ, ഫുഡ് സ്റ്റോർ എന്നിവക്ക് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയും പാർസൽ സർവീസ്, ടെലികോം ഓപറേറ്റർ കമ്പനികൾക്ക് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ വെബ്സൈറ്റ് വഴിയും ഹോട്ടലുകൾ, ഫർണീഷ്ഡ് അപാർട്ട്മെന്റുകൾ എന്നിവ ടൂറിസം മന്ത്രാലയം വെബ്സൈറ്റ് വഴിയും സന്നദ്ധ പ്രവർത്തകർ മാനവശേഷി മന്ത്രാലയം വെബ്സൈറ്റ് വഴിയുമാണ് അനുമതി പത്രം എടുക്കേണ്ടത്. ചരക്ക് വാഹനങ്ങൾ (ട്രാൻസ്പോർട്ട് മന്ത്രാലയം), കസ്റ്റംസ് ക്ലിയറൻസ്, ലോജിസ്റ്റിക് സർവീസ് (സൗദി കസ്റ്റംസ്), തുറമുഖ സേവനങ്ങൾ (തുറമുഖ അതോറിറ്റി), കുടിവെള്ള ടാങ്കർ, കൃഷിക്കാർ (കൃഷി, ജല മന്ത്രാലയം), നജ്ം, ഇൻഷുറൻസ്, ബാങ്ക് സേവനം (സാമ), പെട്രോൾ പമ�

Comments