Posts

Showing posts from September 6, 2020

വോഡഫോണ്‍-ഐഡിയ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ

Image
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയക്ക് ഇനി പുതിയ പേര്. ലയന പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്. ‘വി’ എന്നാണ് പുതിയ പേര്. രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള സംയോജന പ്രക്രിയ പൂര്‍ത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് വോഡഫോണ്‍-ഐഡിയ എംഡിയും സിഇഓയുമായുള്ള രവീന്ദ്രര്‍ താക്കര്‍ പറഞ്ഞു. വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത്. ഈ വര്‍ഷം ആകെ ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ കുടിശിഖയുടെ 10 ശതമാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 10 തവണയായി അടയ്ക്കണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരോട് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇക്വിറ്റി, ഡെറ്റ് എന്നിവ സംയോജിപ്പിച്ച് 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വോഡഫോണ്‍-ഐഡിയ ബോര്‍ഡ് വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. നിലവില്‍ ‘വി’യ്ക്ക് ഏകദേശം 50,000 കോടി രൂപയാണ് കുടിശിഖയുള്ളത്. റിലയന്‍സ് ജിയോ ടെലികോം രംഗത്ത് സൃഷ്ടിച്ച മത്സരമാണ് ഇരു കമ്പനികളുടെയും ലയനത്തിന് വഴിയൊരുക്കിയത്.