ഈയിടെയായി നിങ്ങൾക്ക് വരുന്ന റോംഗ് നമ്പർ വിളികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
SHAMSHAD VAZHAKKAD PUBLISHED ON 07-01-2018 18:38 MOBILE TIPS അല്ലെങ്കിൽ നിങ്ങളുടെ വിളികൾ നിങ്ങളുടെ തന്നെ കോണ്ടാക്റ്റിൽ ഉള്ള മറ്റുള്ള സുഹൃത്തുക്കളിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക. അത് നിങ്ങളുടെയോ സർവീസ് പ്രൊവൈഡറുടേയോ കുഴപ്പമല്ല. വില്ലൻ നിങ്ങളുടെ ഫോൺ ആണ്. നിങ്ങളുടെ ഫോണിലെ കോണ്ടാക്റ്റ് മാനേജർ സിസ്റ്റം ആപ്പ് നിങ്ങൾ ചോദിക്കാതെ തന്നെ നിങ്ങൾക്കായി ചെയ്ത് തരുന്ന ചില ഉപകാരങ്ങളാണിവിടെ ഉപദ്രവമായി മാറുന്നത്. വല്ല്യ ബുദ്ധിയുള്ള കോണ്ടാക്റ്റ് മാനേജർ ചില കോണ്ടാക്റ്റ്സിനെ ഒക്കെ ഡൂപ്ലിക്കേറ്റ് ആണെന്ന് സ്വയമങ്ങ് തീരുമാനമെടുത്ത് മെർജ് ചെയ്യും? പഴയ ഫോണുകളിൽ ശ്രദ്ധിച്ചിട്ടുണ്ടോ ഒരേ പേരിൽ രണ്ട് കോണ്ടാക്റ്റുകൾ സൂക്ഷിക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ ആ പ്രശ്നമൊന്നുമില്ല. പണ്ട് വൈഫ് 1, വൈഫ് 2 എന്നൊക്കെ സേവ് ചെയ്തതുകൊണ്ട് ഉണ്ടായ കുടുംബ കലഹങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ. ഇപ്പോൾ ആ വക പ്രശ്നങ്ങളൊന്നുമില്ല. ഒരേ പേരിൽ എത്ര കോണ്ടാക്റ്റ് വേണമെങ്കിൽ സേവ് ചെയ്യാം. ചില സമയങ്ങളിൽ ഫോണിലെ കോണ്ടാക്റ്റ് മാനേജർ സ്വന്തമായി ചില തീരുമാനങ്ങള...