ഫോൺ ,ടാബ്ലറ്റ് ,ലാപ്ടോപ്പ് എന്നിവ കുറെ നാൾ ഉപയോഗിക്കാതെ മാറ്റി വെയ്ക്കുമ്പോൾ ബാറ്ററി പൂർണമായും ചാർജ് തീർത്തു മാത്രം വെയ്ക്കണോ
SHAMSHAD VAZHAKKAD
PUBLISHED ON 07-01-2018 18:37 MOBILE TIPS
ഫോൺ ,ടാബ്ലറ്റ് ,ലാപ്ടോപ്പ് എന്നിവ കുറെ നാൾ ഉപയോഗിക്കാതെ മാറ്റി വെയ്ക്കുമ്പോൾ ബാറ്ററി പൂർണമായും ചാർജ് തീർത്തു മാത്രം വെയ്ക്കുക എന്നൊരു മെസ്സേജ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട് .ഇത് തെറ്റാണു .
ദീര്ഘകാലത്തേയ്ക്കു മാറ്റി വെയ്ക്കുന്ന ഉപകരണങ്ങൾ പൂർണമായും ഡിസ്ചാർജ് ചെയ്തു മാറ്റി വെച്ചാൽ ഈ ഡീപ് ഡിസ്ചാർജ് അവസ്ഥയിൽ നിന്നും ബാറ്ററിക്ക് തിരികെ വരാൻ കഴിയില്ല .ഫലത്തിൽ ഈ ബാറ്ററി ഉപയോഗ ശൂന്യം ആകും .അമ്പതു ശതമാനം എങ്കിലും ചാർജ് ഉള്ള അവസ്ഥയിൽ ഉപകരണങ്ങൾ ഓഫ് ചെയ്തു സൂക്ഷിക്കുക .
ഏകദേശം അഞ്ചു മാസം വരെ ഒക്കെയേ ഈ ചാർജിനെ അതിനു സൂക്ഷിക്കാൻ കഴിയൂ .അത് കൊണ്ട് തന്നെ മാറ്റി വെച്ച ഈ ഉപകരണങ്ങൾ അഞ്ചു മാസം ഇടവിട്ട് എങ്കിലും വീണ്ടും അമ്പതു ശതമാനം ചാർജിൽ എത്തിക്കുക
Comments