വയസ്സ് 16, സ്കൂളിൽ പോയില്ല, ഇന്ന് കോടീശ്വരൻ
പ്രതിഭ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ടെക് ലോകത്തിന് പുതുമയല്ല. ബില്‍ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും തൊട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെയുള്ളവര്‍ പഠനം മുഴുവനാക്കാതെ കോളേജ് വിട്ടവരാണ്. ഇവരുടെ യഥാര്‍ഥ പിന്‍ഗാമിയാകാനുള്ള പുറപ്പാടിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനാറുകാരന്‍ ബെന്‍ പാസ്റ്റര്‍നാക്ക്. സ്‌കൂളില്‍ നിന്നേ സാമ്പ്രദായിക പഠനത്തോട് ഗുഡ്‌ബൈ പറഞ്ഞ പാസ്റ്റര്‍നാക്ക് ഇപ്പോള്‍ 13 കോടി രൂപയിലേറെ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്. ആറ് മാസം മുമ്പ് വരെ സിഡ്‌നിയില്‍ മാതാപിതാക്കള്‍ക്കും അനിയനും അനുജത്തിക്കുമൊപ്പം താമസിച്ചിരുന്ന പാസ്റ്റര്‍നാക്ക്, ഇപ്പോള്‍ സ്വന്തം ആഢംബര ഫ്ലാറ്റിലാണ് താമസം. കൗമാരക്കാരായ ടെക്കികളുടെ ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഫ്‌ളോഗ് എന്ന കമ്പനിയാണ് പാസ്റ്റര്‍നാക്കിന്റെ ജീവിതം മാറ്റി മറിച്ചത്. ഒഴിവുസമയങ്ങളില്‍ ഗെയിം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതായിരുന്നു പാസ്റ്റര്‍നാക്കിന്റെ ഹോബി. ഇത്തരത്തില്‍ നിര്‍മ്മിച്ച ഒരു ഗെയിമാണ് ഇംപോസിബിള്‍ റഷ്. 15 വയസുള്ളപ്പോള്‍ പാസ്റ്റര്‍നാക്ക് നിര്‍മ്മിച്ച ഈ ഗെയിം ആപ്ലിക്കേഷന്‍ പത്ത് ലക്ഷത്തിലേറെ തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പ