നിങ്ങൾ ഉപയോഗിച്ചിരുന്ന വൈഫൈ ഇപ്പോൾ കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ മാക് ഐഡി mac filiter വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടാവും. എന്താണ് മാക് ഐഡി? എങ്ങനെ മാക് ഐഡി മാറ്റാം?

നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിന്റെ മാക് അഡ്രസ്സ് എങ്ങനെ മാറ്റാം. (MAC spoof)

എന്താണ് മാക് അഡ്രസ്സ് ?
MAC media Access Control ഇത് 12 അക്കമുളള unique ആയിട്ടുളള അഡ്രസ്സ് ആണ്.  ഫോൺ, കമ്പ്യൂട്ടർ,etc.. ഡിവൈസിനും ഓരോ മാക് അഡ്രസ്സ് ആയിരിക്കും ഉണ്ടാവുക. ഇൻറർനെറ്റിൽ കണക്ട് ആവുമ്പോൾ, അല്ലെങ്കിൽ ലോക്കൽ ആയി നമ്മുടെ ഡിവൈസ് തിരിച്ചറിയുന്നത് മാക് അഡ്രസ്സ് വഴിയാണ് . എന്നാൽ  നമ്മുടെ റൂട്ട് ചെയ്ത ഫോണിൽ എങ്ങനെ മാക് അഡ്രസ്സ് മാറ്റം വരുത്താം എന്ന് നമുക്ക് നോക്കാം.

ഈ അറി വ് പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുക. മറ്റെന്തെങ്കിലും നിയമ പരമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി  ഉപയോഗിച്ഛാൽ ഞാൻ ഉത്തരവാദി അല്ല.

എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് മാക് അഡ്രസ്സ് മാറ്റം വരുത്തുന്നത്  ?

നിങ്ങളുടെ ഫോണോ അല്ലെങ്കിൽ ടാബ്‌ലെറ്റോ വൈഫൈ ഉപയോഗിക്കുന്നതിൽ നിന്ന് മാക് filter വഴി നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മാക് അഡ്രസ് മാറ്റി ഇന്റർനെറ്റ് ഉപയോഗിക്കാം. നിങ്ങളുടെ വൈഫൈ മറ്റുള്ളവർ ഉപയോഗിക്കുന്നത് എങ്ങനെ തടയാം ഇത് വായിക്കുക
ചില സോഫ്റ്റ്‌വെയറുകൾ മാക് അഡ്രസ്സ് വെച്ചാണ് നിങ്ങളുടെ ഡിവൈസ് തിരിച്ചറിയുന്നത്. അങ്ങനെയുളള ആപ്പ്കളെ നമുക്ക് എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയും.

മാക് അഡ്രസ്സ് മാറ്റാൻ 2 വഴികൾ.

1. ആപ്പ് ഉപയോഗിച്ച്
2. Terminal emulator

എന്തൊക്കെയാണ് മാക് അഡ്രസ്സ് മാറ്റം വരുത്താൻ ആവശ്യമുളളത്

●റൂട്ട് ചെയ്ത ആൻഡ്രോയിഡ് ഫോൺ
● busybox - play store ൽ നിന്ന് download ചെയ്യുക
● Terminal Emulator / chameleMac App

Note:- മാറ്റം വരുത്തുന്ന മാക് അഡ്രസ്സ് താൽകാലികമാണ് സ്ഥിരമായി ഒരു ഡിവൈസ്സിന്റെ മാക് മാറ്റം വരുത്താൻ സാധിക്കില്ല.

1. Busybox ഇൻസ്റ്റോൾ ചെയ്യുക ശേഷം ChameleMAC എന്ന ആപ്പ് എങ്ങനെ ഉപയോഗിക്കാം. ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഇൻസ്റ്റോൾ ചെയ്ത ശേഷം ഓപ്പൺ ചെയ്ത് root permission allow ചെയ്യുക. ഓപ്പൺ ആയതിനു ശേഷം ഡിവൈസ്സിന്റെ ഒറിജിനൽ മാക് അഡ്രസ്സ് കാണാൻ പറ്റും അത് നോട്ട് ചെയ്യുക. പിന്നീട് ആവശ്യമെങ്കിൽ restore ചെയ്യാം. Generate random MAC അമർത്തുക. അപ്പോൾ പുതിയ മാക് അഡ്രസ്സ് കാണാൻ കഴിയും. Apply new MAC പ്രസ് ചെയ്യുക. ശേഷം change പ്രസ് ചെയ്താൽ നമ്മുടെ മാക് അഡ്രസ്സ് മാറിയിരിക്കും.

Terminal emulator ഉപയോഗിച്ഛ് എങ്ങനെ മാക് അഡ്രസ്സ് മാറ്റം എന്ന് നോക്കാം.
ആദ്യം ആപ്പ് Download ചെയ്യുക.

su

ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോൾ root permission ചോദിക്കും allow ചെയ്യുക.

Busybox iplink show eth0

ഈ കമാൻഡ് നിങ്ങളുടെ ഇപ്പോഴുളള മാക് അഡ്രസ്സ് കാണാൻ വേണ്ടിയാണ്.

busybox ifconfig eth0 hw ether ഇങ്ങനെ ടൈപ്പ് ചെയ്ത് x നു പകരം പുതിയ അഡ്രസ്സ് കൊടുക്കുക.
xx:xx:xx:xx:xx:xx

ശേഷം പുതിയ മാക് അഡ്രസ്സ് ആയിട്ടുണ്ടോന്ന്
Busybox iplink show eth0 വീണ്ടും ഈ കമാൻഡ് ടൈപ്പ് ചെയ്ത് ചെക്ക് ചെയ്യുക.

മുകളിലെ സോഫ്റ്റ്‌വെയറുകൾ വെച്ച് നിങ്ങൾക്ക് നിങ്ങളുടെ മാക് അഡ്രസ്സിൽ മാറ്റം വരുത്താൻ സാധിക്കുന്നില്ല എങ്കിൽ താഴെ യുളള ആപ്പുകൾ ട്രൈ ചെയ്ത് നോക്കുക.

●Wifi Mac changer
●Mac Address Ghost
●WifiSpoofer
●MacSpoofer

Settings > about > status ഇതിൽ
Wu-fi MAC address-ൽ 12 അക്ക unique കോഡ് കാണാം

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .