റൂബിന് ഈ ലോകം അടക്കി ഭരിക്കാമായിരുന് എന്നിട്ടും ഗൂഗിൾ ചെയ്തതോ?
ആൻഡി റൂബിൻ എന്ന പ്രതിഭാശാലിയായ ചേട്ടൻ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. നല്ല കാശു കിട്ടിയപ്പോൾ പ്രതിഭ സാധനം ഗൂഗിളിനു വിറ്റു, ഗൂഗിളിൽ നല്ലൊരു ജോലിയും തരപ്പെടുത്തി. സ്വതന്ത്രവും സുതാര്യവുമായ ആൻഡ്രോയ്ഡിനെ ഗൂഗിൾ ബഹുരാഷ്ട്രകുത്തകയുടെ പട്ടുകുപ്പായങ്ങൾ അണിയിച്ചു. ഗൂഗിളിന്റെ കാൽക്കീഴിലുള്ള സ്വാതന്ത്ര്യവും സുതാര്യതയും മറ്റേ സ്വാതന്ത്ര്യ-സുതാര്യതകളെക്കാൾ മികച്ചതാണെന്നു വരുത്തിത്തീർത്തു. ജാവയിലുള്ള കൊച്ചു കൊച്ച് ഒഎസുകൾ കണ്ടു ബോറടിച്ച ലോകത്തിന്റെ സ്മാർട്ഫോൺ ബാല്യം ആൻഡ്രോയ്ഡ് എന്ന അദ്ഭുതത്തിനു മുന്നിൽ പകച്ചുനിന്നു. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. പിറന്നു വീണ വർഷങ്ങളുടെ കണക്കെടുത്താൽ ബാല്യം വിട്ടിട്ടില്ലാത്ത ആൻഡ്രോയ്ഡ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ഓപ്പറേറ്റിങ് സിസ്റ്റമായി മാറി. ഓരോ വർഷവും പുതിയ പതിപ്പുകൾ, പുതിയ പുതിയ സംവിധാനങ്ങൾ, കോടാനുകോടി ആപ്ലിക്കേഷനുകൾ... അങ്ങനെ ആൻഡ്രോയ്ഡ് മനുഷ്യരാശിക്കു മുന്നിൽ വലിയൊരു മായാലോകം തന്നെ തീർത്തു. ആൻഡ്രോയ്ഡ് വലിയ സംഭവമായപ്പോൾ ആൻഡി റൂബിൻ ഗൂഗിൾ വിട്ട് വേറെ കൃഷി തുടങ്ങി. തമിഴ്നാട്ടുകാരനായ സുന്ദർ പിച്ചൈ ആൻഡ്രോയ്ഡ് മേധാവിയു