SIM Cloning തട്ടിപ്പ് എങ്ങനെ? എങ്ങനെ ഈ തട്ടിപ്പില്‍നിന്ന് രക്ഷനേടാം?
സ്മാര്‍ട്ട്ഫോണ്‍ വഴിയുള്ള ബാങ്കിങ് ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സൌകര്യവും സമയലാഭവും ചെറുതല്ല. ബാങ്കിങ് ഇടപാടുകള്‍ക്കായി നാം രജിസ്റ്റര്‍ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറാണ് നമ്മുടെ ഐഡന്‍റിറ്റി പ്രൂഫായി ഉപയോഗിക്കപ്പെടുന്നതും. എന്നാല്‍ സൈബര്‍ ചതിവലകള്‍ ഇപ്പോള്‍ ഇതിലേക്കും നീണ്ടുകഴിഞ്ഞു- ‘SIM Cloning’ വഴി. 72 കാരിയായ മുംബൈ സ്വദേശിനിക്ക് തന്‍റെ അക്കൌണ്ടില്‍നിന്നും 11 ലക്ഷം പിന്‍വലിക്കപ്പെട്ടുവെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്തായത്. SIM Cloning വഴിനടന്ന തട്ടിപ്പില്‍ വിമാന ടിക്കറ്റുകള്‍ ബുക്ക്ചെയ്യാനാണ് സൈബര്‍ കള്ളന്മാര്‍ പണം ഉപയോഗിച്ചത്. SIM Cloningല്‍ SIM readerഉള്ള പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ച് സിം കാര്‍ഡിന്‍റെ ഡൂപ്ലിക്കേറ്റുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു സിമ്മിലെ വിവരങ്ങള്‍ മറ്റൊന്നിലേക്ക് കോപ്പിചെയ്യുന്നു. തട്ടിപ്പുകാര്‍ നമ്മുടെ ഫോണിലേക്ക് വിളിക്കുകയോ SMS അയയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് പ്രവര്‍ത്തനം തുടങ്ങുന്നത്. ക്ലോണ്‍ ചെയ്യപ്പെട്ട സിം കാര്‍ഡുപയോഗിച്ച് തട്ടിപ്പുകാര്‍ നമ്മുടെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ റീസെറ്റ് ചെയ്യ