ഇന്ത്യന് ബാങ്കുകള് ഉള്പ്പടെ 232ബാങ്കിങ് ആപ്ലിക്കേഷനുകള്ക്ക് ഭീഷണിയായിആന്ഡ്രോയിഡ് മാല്വെയര് രംഗത്തെത്തിയതായിറിപ്പോര്ട്ട്.
SHAMSHAD VAZHAKKAD PUBLISHED ON 07-01-2018 18:28 MALWARE ' ആന്ഡ്രോയിഡ്.ബാങ്കര്.എ9480 ' എന്ന് പേരിട്ടിരിക്കുന്ന ഈ ട്രൊജന് മാല്വെയര് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള് മോഷ്ടിക്കുന്നതിനായി രൂപകല്പ്പന ചെയ്തതാണെന്ന് ക്വിക്ക് ഹീല്സ് സെക്യൂരിറ്റി ലാബ് റിപ്പോര്ട്ട് ചെയ്യുന്നു. മറ്റ് മാല്വെയറുകളെ പോലെ തന്നെ ലോഗ് ഇന് ഡാറ്റ, എസ്എംഎസ്, കോണ്ടാക്റ്റ് ലിസ്റ്റ് എന്നിവ ചോര്ത്തുകയും അവ അപകടകരമായ സെര്വറുകളിലേക്ക് അപ്ലോഡ് ചെയ്യുകയുമാണ് ഈ മാല്വെയറും ചെയ്യുക. ഉപയോക്താക്കളുടെ ഫോണിലുള്ള ക്രിപ്റ്റോ കറന്സി ആപ്ലിക്കേഷനുകളേയും ഈ ട്രൊജന് ബാധിക്കുമെന്നും ക്വിക്ക് ഹീല് പറയുന്നു. ക്വിക്ക് ഹീല് പുറത്തുവിട്ട ട്രൊജന് ഭീഷണിയുള്ള ഇന്ത്യന് ബാങ്കുകളുടെ ആപ്ലിക്കേഷനുകള് ഇവയാണ്- ആക്സിസ് മൊബൈല്, എച്ച്ഡിഎഫ്സി ബാങ്ക് മൊബൈല് ബാങ്കിങ്, എസ്ബിഐ എനിവേര് പേഴ്സണല്, എച്ച്ഡിഎഫ്സി മൊബൈല് ബാങ്കിങ് ലൈറ്റ്, ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്, ഐഡിബിഐ ബാങ്കിന്റെ ഗൊ മൊബൈല് പ്ലസ്, ഐഡിബിഐയുടെ തന്നെ അഭയ്, ഐഡിബിഐ ബാങ്ക് ഗോ മൊബൈല്, ഐഡിബിഐ ബാങ്ക് എംപാസ്സ്ബുക്ക്, ബറോഡ എംപാസ്ബുക്ക്, ...