നാലിരട്ടി വേഗത്തില്‍ 'ബ്ലൂട്ടൂത്ത് 5' എത്തുന്നു...
വയര്‍ലെസ്സ് സാങ്കേതിക വിദ്യ ഇപ്പോള്‍ പുതിയ സവിശേഷതകളോടെയാണ് വരുന്നത്, അതായത് ഇരട്ടി റേഞ്ച്, നാലിരട്ടി വേഗം എട്ട് മടങ്ങ് മെസേജിങ്ങ് ശേഷി എന്നിങ്ങനെ. സിം ഇല്ലാതെ ഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം? ലോകമെമ്പാടുമായി 30,000 കമ്പനികള്‍ ബ്ലൂട്ടൂത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ കൈയ്യിലെത്താന്‍ മാസങ്ങള്‍ വേണ്ടി വരും. ജൂണ്‍ 16 നാണ് ബ്ലൂട്ടൂത്തിന്റെ പുതിയ പകര്‍പ്പ് ഔദ്യോഗികമായി ബ്ലൂട്ടൂത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്ക് പവല്‍ അവതരിപ്പിച്ചത്. ബ്ലൂട്ടൂത്ത് 5ന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഇതിന്റെ വേഗതയുടെ കാര്യത്തില്‍ വൈഡയറക്ടിനോട് മത്സരിക്കാന്‍ ബ്ലൂട്ടൂത്തിന് സാധിച്ചിരുന്നില്ല. 250Mbps ആണ് വൈഫൈ ഡയറക്ടിന്റെ വേഗമെങ്കില്‍, ബ്ലൂട്ടൂത്ത് 4.0യുടെ വേഗം 25Mbps ആണെന്നോര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ ബ്ലൂട്ടൂത്തിന് 4.5 വേര്‍ഷനേക്കാള്‍ നാലിരട്ടി വേഗമായിരിക്കും. സാധാരണ 200അടി ദൂരമാണ് ഡേറ്റ കൈമാറ്റം നടത്താന്‍ ബ്ലൂട്ടൂത്ത് ഉപയോഗിക്കുന്നത്. 200അടി കഴിഞ്ഞാല്‍ ഡേറ്റ കൈമാറ്റം നടക്കില്ലെന്നര്‍ത്ഥം. എന്നാല്‍ ഈ പുതിയ പകര്‍പ്പിന് ഇരട്ടി റേഞ്ച് ആയിരിക്കുമെന്നാണ് മാര്‍ക്ക്