വി പി എൻ എങ്ങനെ സെറ്റപ്പ് ചെയ്യാം


VPN എന്ന ചുരുക്കപ്പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ വിരളം.
Virtual Private Network എന്നതിന്റെ ചുരുക്കപ്പേരാണ് VPN. കേൾക്കുമ്പോൾ കുറച്ച് സാങ്കേതികത്വം തോന്നുന്ന ഒരു പ്രയോഗമാണെങ്കിലും സംഗതി വളരെ നിസ്സാരമാണ്. കുറച്ചുകൂടി വിശദമാക്കിയാൽ ഒരു ഓഫീസിലേയോ കോളേജിലേയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാനായി LAN എന്ന ലോക്കൽ ഏരിയാ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന പോലെ, ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ്വർക്ക് രൂ‍പപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് VPN. സുരക്ഷിതം എന്ന് സൂചിപ്പിച്ചത് secured network എന്ന അർഥത്തിലാണ്. ഇത്തരത്തിലുള്ള ഒരു നെറ്റ്വർക്കിലൂടെയുള്ള ആശയ വിനിമയം എൻ‌ക്രിപ്റ്റഡ് ആയതിനാൽ ഇവ സമ്പൂർണ്ണമായും സുരക്ഷിതം എന്നു തന്നെ പറയാം.
ഉദാഹരണത്തിന് ABC എന്ന കമ്പനിക്ക് കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവടങ്ങളിൽ ബ്രാഞ്ചുകളും എല്ലാ ബ്രാഞ്ചിലും ഓരോ ചെറിയ LAN നെറ്റ്വർക്കുകളും ഓരോ നെറ്റ്വർക്കുകളിലും ഒന്നിലധികം കമ്പ്യൂട്ടറുകളും ഉണ്ടെന്ന് സങ്കൽ‌പ്പിക്കുക. സാധാരണ ഗതിയിൽ ഈ മൂന്നു LAN നെറ്റ്വർക്കുകൾക്കും തമ്മിൽ ആശയ വിനിമയം സാധ്യമാവുക കൂടുതലുംഈ-മെയിൽ സംവിധാനത്തിലൂടെയായിരിക്കും. ഈ മൂന്നു നെറ്റ്വർക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു വലിയ നെറ്റ്വർക്ക് രൂപപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് VPN. ഒരു വലിയ കമ്പനിയെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു നെറ്റ്വർക് ഉണ്ടാക്കുക എന്നത് അവരുടെ ബിസിനസ് സംരഭത്തിന്റെ അനുസ്യൂതമായ പ്രവർത്തനതിന് അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ്. പല തരത്തിൽ ഇതു സാധ്യമാണ്. പ്രൊഫഷണൽ ആയി VPN നെറ്റ്വർക്കുകൾ സെറ്റപ്പ് ചെയ്ത് കൊടുക്കുന്ന ഒരുപാട് IT കമ്പനികൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
എന്നാൽ ഇവയൊക്കെ മുതൽ മുടക്ക് ആവശ്യമായ കാര്യം തന്നെയാണ്. ഇത്തരം പ്രൊഫഷണലുകൾ സാധാരണയായി OpenVPN പോലുള്ള VPN സൊല്യൂഷനുകൾ നമ്മുടെ ആവശ്യത്തിനനുസരിച്ച് configure ചെയ്ത് തരികയാണ് പതിവ്. അതു ചെയ്യുവാനുള്ള experitise സാധാരണ ഗതിയിൽ ഒരു നല്ല പ്രൊഫഷണലിനു മാത്രമേ കാണുകയുള്ളൂ.
എന്നാൽ ഇനി ഒന്ന് ആലോചിച്ച് നോക്കുക: ഈ മൂന്ന് LAN നെറ്റ്വർക്കുകളും ഇന്റെർനെറ്റിലൂടെ ഒരു വലിയ നെറ്റ്വർക്ക് എന്നപോലെ (WAN അഥവാ wide area network) ബന്ധിപ്പിക്കുന്നു, അതു ചെയ്യാൻ പോകുന്നതോ ഒരു പ്രൊഫഷണലിന്റെ സഹായമില്ലാതെ നിങ്ങൾ തനിയേ.സാധാരണ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഏതൊരാൾക്കും യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ ഒരു VPN രൂപപ്പെടുത്താൻ പറ്റുക എന്നു വന്നാൽ അതു വളരെ നല്ല ഒരു കാര്യം തന്നെയാണ്.
ഇതുപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേയും ഓഫീസിലേയും കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാം,
ലോകത്തിന്റെ പല ഭാഗങ്ങളിലിരിക്കുന്ന നിങ്ങളുടെ സുഹ്ര്ത്തുക്കളെ നിങ്ങളുടെ VPN ലേയ്ക്ക് സ്വാഗതം ചെയ്യാം,
മേൽ‌പ്പറഞ്ഞപോലെ ഒന്നിലധികം ലൊക്കേഷനുകളിലുള്ള LAN നെറ്റ്വർക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് നിങ്ങളുടെ കമ്പനിയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാം.
ഫയലുകൾ കൈമാറാം,
പ്രിന്റർ ഷെയർ ചെയ്യാം (കൊച്ചി ഓഫീസിൽ പ്രിപ്പയർ ചെയ്ത ഒരു വർക്ക് ഓർഡർ നേരിട്ട് നിങ്ങൾ എം.ഡി ഇരിക്കുന്ന കൊല്ലത്തെ ഓഫീസ്സിലെ പ്രിന്ററിലേയ്ക്ക് പ്രിന്റ് ചെയ്യുന്നു !!) ,
ഇൻസ്റ്റന്റ് മെസ്സേജിങ്ങ് സംവിധാനത്തിലൂടെ ഒഫീഷ്യൽ സംഗതികൾ വളരെ സുരക്ഷിതമായി ചാറ്റ് ചെയ്യാം,
റിമോട്ട് ഡെസ്ക്ടോപ് ഷെയർ ചെയ്യാം (കൊച്ചിയിലെ ഓഫീസിൽ ഇരുന്ന്കോഡഴിക്കോട്ടെ റിസെപ്ഷനിലെ കമ്പ്യൂട്ടറിൽ യാഹൂ മെസ്സജർ ഇൻസ്റ്റാൾ ചെയ്യാം) അങ്ങനെ ഒരു LAN നെറ്റ്വർക്കിൽ എന്തൊക്കെ ചെയ്യാമോ അതെല്ലാം .. അതും തികച്ചും സൌജന്യമായി * !!.
ശരി ഇനി കാര്യത്തിലേക് തിരിച്ചുവരാം
ഇത്തരത്തിൽ ഫ്രീവെയർ ആയി നമുക്ക് ലഭ്യമായ ഒരു VPN സൊല്യൂഷനാണ് Comodo EasyVPN.
താഴെക്കാണുന്ന URL പിന്തുടർന്ന് സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുക.

- http://download.comodo.com/…/set…/CEVPNSetup_XPVista_x32.msi

ദാ ഇവിടെ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

- http://easy-vpn.comodo.com/quick_start.html
EasyVPN

ന്റെ പ്രത്യേകതകൾ ഇവിടെ ലഭ്യമാണ്

- http://easy-vpn.comodo.com/features.html
NB: 1. * Comodo EasyVPN

സ്വകാര്യ ഉപയോഗങ്ങൾക്ക് തികച്ചും സൌജന്യമാണെങ്കിലും കൊമേർഷ്യൽ ഉപയോഗങ്ങൾക്ക് ഫീസ് ആവശ്യമാണ്.

2. സൈറ്റിൽ വിശദമായ ഇൻസ്റ്റാൾ നിർദ്ദേശങ്ങൾ ഉള്ളതിനാൽ കൂടുതൽ അതിനെപ്പറ്റി വിവരിക്കുന്നില്ല.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .