ആധാർ ഡാറ്റാബേസ് സുരക്ഷിതമാണെന്നും ബയോമെട്രിക്സ് വലിയ പൂട്ടിട്ട് പൂട്ടിയിട്ടുണ്ടെന്നും ഉഡായ് പറയുന്നു.
SHAMSHAD VAZHAKKAD PUBLISHED ON 07-01-2018 18:31 AADHAAR ബാ ക്കിയുള്ള ഡാറ്റയിൽ വലിയ കാര്യമൊന്നുമില്ലെന്നുമാണ് ഇപ്പോഴത്തെ വാദം . അതായത് ആധാർ നമ്പർ, നിങ്ങളുടെ ഫൊട്ടോ, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയൊന്നും ഉഡായുടെ അഭിപ്രായത്തിൽ ഒട്ടും രഹസ്യ സ്വഭാവം ഇല്ലാത്തതും അത് ലീക്ക് ആകുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്നും ആണ് മനസ്സിലാകുന്നത്. ബയോമെട്രിക് അവരുടെ കയ്യിൽ ആയതിനാൽ ഓതന്റിക്കേറ്റ് ചെയ്യാനും ഐഡന്റിഫൈ ചെയ്യാനും പറ്റില്ലല്ലോ എന്ന വാദം. ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഒരു രാജ്യത്തെ മൊത്തം ജനങ്ങളുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ ഡാറ്റ ആർക്കും കയ്യിട്ട് വാരാമെന്ന രീതിയിൽ ഡിസൈൻ ചെയ്ത് വച്ചതിനു ശേഷം ഇപ്പോൾ പറയുന്നു ഇതൊന്നും രഹസ്യമല്ലെന്ന്. ഐഡന്റിറ്റി തെഫ്റ്റിനെക്കുറിച്ചൊന്നും ഇനി പറയാൻ മിനക്കെടുന്നില്ല. അതൊക്കെ ഫേസ് ബുക്കിനും ഗൂഗിളിനും അറിയാവുന്നതായതു കൊണ്ട് നെറ്റിയിൽ ഒട്ടിച്ചു നടക്കുകയോ ഫ്ലക്സ് ബൊഡ് സ്ഥാപിക്കുകയോ ഒക്കെ ചെയ്യാമെന്നാണ് തലയിൽ ആൾതാമസം ഉണ്ടെന്ന് കരുതുന്നവരുടെ വരെ അഭിപ്രായം. ഇനി ഇവർ പറയുന്ന ബയോമെട്രിക് ഓതന്റിക്കേഷനും ഐഡന്റിഫിക്കേഷനും