പണം അടയ്ക്കു മൊബൈലിൽ തൊടാതെ തന്നെ ; ഗൂഗിൾ പേ എത്തി! ---------------- ആൻഡ്രോയിഡ് പേയെക്കുറിച് മറന്നേക്കു , ടെക്ക് ഭീമൻ ഗൂഗിളിന്റെ ഗൂഗിൾ പേ ഉപയോഗിക്കു. അമേരിക്കയിൽ ചില സ്ഥലങ്ങളില മാത്രം ആണ് ഇറങ്ങിയെങ്കിലും നമ്മുടെ നാട്ടിലും വർഷങ്ങള്ൾക്ക് ശേഷം ഗൂഗിളിന്റെ ഉഗ്രൻ പദ്ധതിയായ ഗൂഗിൾ പേ എത്തിയേക്കും . പദ്ധതിയുടെ ഏറ്റവും വലിയ ഗുണം എന്തെന്ന് വെച്ചാൽ നമ്മൾ ഫോൺ കയ്യിൽ എടുക്കുകെ വേണ്ട, ഒന്ന് ആജ്ഞാപിച്ചാൽ മതി. നമ്മൾ ഗൂഗിൾ പേ ഉപയോഗിക്കുന്ന കടയില ചെന്നാൽ ഗൂഗിളിന്റെ ഈ അപ്ലിക്കേഷൻ ഓട്ടോമാറ്റിക് ആയി വൈഫൈ , ബ്ലൂടൂത്ത് പിന്നെ ലൊക്കേഷൻ സർവീസ് ഉപയോഗിച്ച ഫോൺ മനസിലാക്കും ഈ കടയില ഗൂഗിൾ പേ പറ്റുമെന്ന്. പിന്നെ രജിസ്റ്റർഇൽ പോയി “I’ll pay with Google” എന്ന് പറഞ്ഞാൽ ഓട്ടോമാറ്റിക് ആയി കാശ് അടച്ചോളും. ചില കടകളിൽ ക്യാമറ ഉപയോഗിച്ച് നമ്മൾ ആണെന്ന് മനസിലാക്കും. തങ്ങള് ഇതിനു വേണ്ടി എടുക്കുന്ന ചിത്രങ്ങൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തോളും എന്നാണ് ഗൂഗിൾ പറഞ്ഞത്. ഗൂഗിൾ പേ അപ്ലിക്കേഷൻ പ്ലേ സ്റ്റൊരിലും അപ്പ് സ്റ്റൊരിലും ലഭ്യമാണ്.