ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?
ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ? ഫോട്ടോഗ്രാഫിയലെ ഏറ്റവും പുതിയ പരീക്ഷണമായ ലൈറ്റ് എല് 16ന്റെ (Ligth L16) പിന്നിലെ തല ഇന്ത്യൻ വംശജന് ഡോ. രാജിവ് ലാറോയിയ (Dr. Rajiv Laroia) യുടേതു കൂടെയാണെന്നത് ഈ പരീക്ഷണത്തെ കുറിച്ചറിയനുള്ള നമ്മുടെ ജിജ്ഞാസ വര്ധിപ്പിക്കും. ഡെയ്വ് ഗ്രാനനൊപ്പമാണ് (Dave Grannan) അദ്ദേഹം ലൈറ്റ് കമ്പനി സ്ഥാപിച്ചതും, എല് 16 കാമറ നിര്മ്മിച്ചതും. പലപ്പോഴായി ഡിജിറ്റല് ഫോട്ടോഗ്രാഫിയെ അടുത്ത പടിയിലേക്കു കടത്തന് ചില പരീക്ഷണങ്ങള് നടത്തിയിട്ടിട്ടുണ്ട്- ലൈട്രോ (Lytro) തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇവയൊന്നും ഒരു പരിധിക്കപ്പുറം കടക്കാത്തതിന്റെ ഒരു കാരണം പ്രമുഖ കാമറ കമ്പനികള് ഇത്തരം ശ്രമങ്ങളെ പൂര്ണ്ണമായും കണ്ടില്ലെന്നു നടിക്കുകയാണ് എന്നതാണ്. അത്തരം മറ്റൊരു ശ്രമം നടത്തുകയാണ് 'ലൈറ്റ്' എന്ന പുതിയ കാമറാ കമ്പനി. 'ഫോട്ടോഗ്രാഫി തികച്ചും പുത്തന് വെട്ടത്തില്' എന്നാണ് തങ്ങളുടെ പുതിയ രീതിയല് നിര്മ്മിച്ച എല് 16 കാമറയെപ്പറ്റി കമ്പനി പറയുന്നത്. കാമറ വിജയകരമായാലും ഇല്ലെങ്കിലും ഈ കമ്പനി, തങ്ങളുടെ എളിയ രീതിയിയില്, ഫോട്ടോ പിടിക്കുന്ന രീതിയെ പുനര്നിര്വചിക്ക