ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?
ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?
ഫോട്ടോഗ്രാഫിയലെ ഏറ്റവും പുതിയ പരീക്ഷണമായ ലൈറ്റ് എല് 16ന്റെ (Ligth L16) പിന്നിലെ തല ഇന്ത്യൻ വംശജന് ഡോ. രാജിവ് ലാറോയിയ (Dr. Rajiv Laroia) യുടേതു കൂടെയാണെന്നത് ഈ പരീക്ഷണത്തെ കുറിച്ചറിയനുള്ള നമ്മുടെ ജിജ്ഞാസ വര്ധിപ്പിക്കും. ഡെയ്വ് ഗ്രാനനൊപ്പമാണ് (Dave Grannan) അദ്ദേഹം ലൈറ്റ് കമ്പനി സ്ഥാപിച്ചതും, എല് 16 കാമറ നിര്മ്മിച്ചതും.
പലപ്പോഴായി ഡിജിറ്റല് ഫോട്ടോഗ്രാഫിയെ അടുത്ത പടിയിലേക്കു കടത്തന് ചില പരീക്ഷണങ്ങള് നടത്തിയിട്ടിട്ടുണ്ട്- ലൈട്രോ (Lytro) തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇവയൊന്നും ഒരു പരിധിക്കപ്പുറം കടക്കാത്തതിന്റെ ഒരു കാരണം പ്രമുഖ കാമറ കമ്പനികള് ഇത്തരം ശ്രമങ്ങളെ പൂര്ണ്ണമായും കണ്ടില്ലെന്നു നടിക്കുകയാണ് എന്നതാണ്.
അത്തരം മറ്റൊരു ശ്രമം നടത്തുകയാണ് 'ലൈറ്റ്' എന്ന പുതിയ കാമറാ കമ്പനി. 'ഫോട്ടോഗ്രാഫി തികച്ചും പുത്തന് വെട്ടത്തില്' എന്നാണ് തങ്ങളുടെ പുതിയ രീതിയല് നിര്മ്മിച്ച എല് 16 കാമറയെപ്പറ്റി കമ്പനി പറയുന്നത്.
കാമറ വിജയകരമായാലും ഇല്ലെങ്കിലും ഈ കമ്പനി, തങ്ങളുടെ എളിയ രീതിയിയില്, ഫോട്ടോ പിടിക്കുന്ന രീതിയെ പുനര്നിര്വചിക്കാന് ശ്രമിക്കുന്നു എന്നു തന്നെ പറയണം.
ആദ്യം കാമറയുടെ ഹാര്ഡ്വെയറിനെ പരിചയപ്പെടാം: പതിറ്റാണ്ടുകളായ
ി പരിചയമുള്ള കാമറകളോടല്ല ഇതിനു സാമ്യം (ലൈട്രോ പോലും ആ വഴിയാണു തിരഞ്ഞെടുത്തത് എന്നോര്ക്കുക) മറിച്ച് സ്മാര്ട്ട്ഫോണ
ുകളോടാണ്. കുറച്ചു കനം കൂടിയ ഒരു ഐഫോണ് 6S Plsu എന്നു വേണമെങ്കില് ഇതിന്റെ വലുപ്പത്തെപ്പറ്റി പറയാം. ജാക്കറ്റിന്റെ പോക്കറ്റുകളില് ഇടാവുന്ന സൈസിലാണ് നിര്മ്മിച്ചിരിക്കുന്നത്.
ഫോണ് കാമറകളുടേതു പോലുള്ള 13MP ശേഷിയുള്ള 16 കാമറ മൊഡ്യൂളുകളാണ് ഇതിന്റെ മുഖത്തുള്ളത്. ഇവയില് അഞ്ചെണ്ണം 35mm ഫോക്കല് ലെങ്ത് ഉള്ള ലെന്സുകളും അഞ്ചെണ്ണം 70mm ലെന്സുകളും ആറെണ്ണം 150mm ലെന്സുകളുമാണ്. ഇവയില് 35mm ന് പരമ്പരാഗതരീതിയിലുള്ള ലെന്സ് വിന്യാസമാണുള്ളതെങ്കല് മറ്റു രണ്ടു ഫോക്കല് ലെങ്തുകള്ക്കും ലെന്സുകളെ മടക്കിയടുക്കുകയാണു ചെയ്തിരിക്കുന്നത്. ലെന്സുകള്ക്ക് പല aperture ആയിരിക്കും. കാമറയുടെ മറുവശത്ത് 5inch എല്സിഡിയും.
ക്ലിക്കുചെയ്യുമ്പോള് പതിനാറില് പത്തു കാമറകള് ഒരേ സമയം പടമെടുക്കുകയും തല്ഫലമായി ഉണ്ടാകുന്ന ഡാറ്റ കംപ്യൂട്ടര് വിദ്യകൊണ്ട് യോജിപ്പിച്ച് (computationally fused) ഒറ്റപ്പടമാക്കുകയും ചെയ്യുന്നു. ഈ രീതി ധാരാളം സൂക്ഷ്മാമംശം പിടിച്ചെടുക്കാന് സഹായിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളില് 35, 70 ഫോക്കല് ലെങ്തുകളില് പടത്തിന് 52 MP വരെ റെസലൂഷന് കിട്ടും. (ഏതാണ്ട് 130MP റെസലൂഷനുള്ള ഇമേജാണു റെക്കോഡു ചെയ്യുന്നത്. അതു പ്രോസസുചെയ്താണ് 52MPയിലേക്കും താഴ്ക്കും പോകുന്നത്.) എന്നാല് 150mm ല് പടമെടുക്കുമ്പോല് 13MP റെസലൂഷനെ കിട്ടൂ. എങ്കില്പ്പോലും ഒന്നിലേറെ കാമറകള് ഒരേസമയം ഷൂട്ടു ചെയ്യുന്നതിനാല്‍ നോയ്സ് കുറഞ്ഞ പടം ലഭിക്കുമെന്നു പറയുന്നു. കൂടാതെ ചലിക്കുന്ന സബ്ജക്റ്റിന്റെ പടമെടുക്കുമ്പോള് പോലും HDR ഫോട്ടോ പിടിക്കല് സാധ്യമാക്കുമെന്നും പറയുന്നു.
മറ്റു ചില ഫീച്ചറുകള്:
∙ കാമറയില്ത്തന്നെ എഡിറ്റിങ് സാധ്യമാണ്.
∙ വൈഫൈയും ജിപിഎസും, ആക്സെലെറോമീറ്ററും ഉണ്ട്.
∙ ഡെപ്ത്-മാപ്പിങ് വിദ്യ ഉപയോഗിക്കുന്നതിനാല് പടമെടുത്തതിനു ശേഷവും ഡെപ്ത് ഒഫ് ഫീല്ഡ് ക്രമീകരിക്കാന് അനുവദിക്കുന്നു. ഇത് f1.2 ലെന്സ് എഫക്ട് വരെ കൊണ്ടുവരാന് അനുവദിക്കും.
∙ പിക്സലേഷന് ഇല്ലാതെ 35-150mm ഒപ്റ്റിക്കല് സൂം.
∙ കുറഞ്ഞ പ്രകാശത്തില് പടമെടുക്കാനുള്ള ശേഷി.
∙ 35mm ഫോക്കല് ലെങ്തില് കാമറയുടെ മാക്രോ ശേഷി 10cm ആണെങ്കില് 150mm ല് അതു ഒരു മീറ്ററാകും.
∙ പൊടിയും വെള്ളവും പ്രശ്നമാകില്ല.
∙ 128GB ഇന്റേണല് സ്റ്റോറെജ് കപ്പാസിറ്റിയുമായി ഇറക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. (2016ല് മാര്ക്കറ്റിലെത്തുന്ന എന്തൊക്കെ വേണം എ്ന്നതിനെപ്പറ്റ
ി തീരുമാനമായിട്ടില്ല.)
∙ 4K വരെ വിഡിയോ റെസലൂഷന് കിട്ടും.
∙ ഈ കാമറയും ട്രൈപ്പോഡു ചുമക്കുന്നതില് നിന്നു മോചിപ്പിക്കില്ല.
∙ തുടര്ച്ചയയി പടങ്ങളെടുത്ത ശേഷം അവയെ കൂട്ടിയോജിപ്പിച്ച് HDR പടമുണ്ടാക്കുന്ന രീതിക്കുമാറ്റം വരുത്തി ഒരേ സമയം പല apertureല് ഫോട്ടോ എടുത്ത് HDR പടമാക്കും.
∙ JPEG, TIFF, RAW DNG തുടങ്ങിയ ഫോര്മാറ്റുകളില് പടം സേവു ചെയ്യാന് സാധിക്കും.
∙ വേണ്ട മാറ്റം വരുത്തിയ ആന്ഡ്രോയിഡാണ് ഒപ്പറേറ്റിങ് സിസ്റ്റം. 400 പടമെടുക്കാവുന്ന ബാറ്ററിയുമുണ്ട്.
∙ സ്മാര്ട്ട്ഫോണുകളിലും ഈ കാമറ ആശയം പ്രാവര്ത്തികമാക്കാം. ഫോണിന്റ കനം കൂടുമെന്നേയുള്ളു.
∙ കാമറയില് ഡ്യൂവല്-ടോണ് LED ഫ്ളാഷ് ഉണ്ടെങ്കിലും സിങ്ക് പോര്ട്ടോ ഹോട്ട് ഷൂവോ ഉണ്ടാകില്ല.
കാമറയുടെ വില 1699 ഡോളറാണ്. ഔദ്യാകികമായി അവതരിപ്പിച്ചെങ്
കിലും കാമറ വിപണിയിലെത്തുന്നത് അടുത്ത കൊല്ലം അവസാനമായിരിക്കും. ഇപ്പോള് അമേരിക്കയിലുള്ളവര്ക്കു പ്രീ ഓര്ഡല് ചെയ്യാം.
സാമ്പിള് പടങ്ങള് കാണാന്: http://bit.ly/
1G4JpDk
കമ്പനിയ്ക്ക് ഹര്പുനീത് സിങ് (Harpuneet Singh) പ്രശാന്ത് വെലഗലെറ്റി (Prasanth Velagaleti) എന്നീ ഇന്ഡ്യന് വംശജരായ സീനിയര് വൈസ് പ്രസിഡന്റുമാരും ഉണ്ട്.
അവലോകനം
പല aperture ഉള്ള ആദ്യ കംപ്യൂട്ടേഷണല് കാമറ എന്നു സ്വയം വിവരിച്ചെത്തുന്ന പുതിയ കണ്സെപ്റ്റ് കാമറയുടെ പേരിലെ ''16'', അതിലുള്ള മൊഡ്യൂളുകളുടെ എണ്ണത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. പക്ഷെ കാമറ വൈഡായി 35mm വരെയേ പോകുന്നുള്ളു എന്നതും ടെലിയില് 150mm ല് തീരുന്നു എന്നതു കൂടാതെ പരമാവധി ഫോക്കല് ലെങ്തില് 13MP പടം മാത്രമെ പിടിക്കുന്നുള്ളു എന്നതും കുറവുകളാണ്. ഒരു 24-300mm ലെന്സ് മിനിമം ആവശ്യമായിരിക്കെ അതിനൊരു എല് 40 അവതരിക്കേണ്ടതായ
ി വന്നേക്കാം. എങ്കില്പ്പോലും അള്ട്രാ വൈഡ്, വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫര്മാര്ക്ക് അടുത്തെങ്ങും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ കാമറയും ദ്വിമാനത മാത്രം രേഖപ്പെടുത്താനാണു ശ്രമിക്കുന്നത് എന്നതുകൊണ്ട് ഭാരത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റു കാര്യങ്ങളിലൊന്നും പരമ്പരാഗത കാമറയ്ക്കു വെല്ലുവിളിയാകണമ
െന്നില്ല. ഇട്ടിരിക്കുന്ന വില (1700 ഡോളര്) വെറും ജിജ്ഞാസ കൊണ്ട് ഈ കാമറ വാങ്ങി നോക്കാന് ആരെയും പ്രേരിപ്പിക്കില്ല. ഇതിന്റെ പുതുമ കഴിഞ്ഞാല് പിന്നെ ആക്രിക്കടയിലേക്
കാണോ സ്ഥാനമെന്നാര്ക്കറിയാം? കാമറാ സങ്കല്പ്പത്തിനു മാറ്റം വരും. അതിലെ ഒരു കണ്ണിയാകാനായിരി
ക്കാം ഇതിനു യോഗം. എന്തായാലും ആദ്യകാലത്ത് അമേരിക്കയില് മാത്രം വില്ക്കാനാണ് അതിന്റെ സൃഷ്ടാക്കള് ശ്രമിക്കുന്നത്. സാമ്പിള് പടങ്ങള് വെബിനുവേണ്ടി ഒരുക്കിയതാണ് എന്നതിനാല് അതിന്റെ ക്വാളിറ്റിയെപ്പറ്റിയും ഇപ്പോള് പറയാന് വയ്യ.
(ഐഫോണില് രണ്ടു കാമറ എന്ന ആശയം പരീക്ഷിക്കാന് ആപ്പിള് ശ്രമിക്കുന്നതായി വാര്ത്തകളുണ്ടാ
യിരുന്നു. അതായത് കാമറാ മുഖത്ത് ഒന്നിലേറെ ലെന്സുകള് എന്ന ആശയം പൊലിച്ചു വന്നേക്കാം.)
ഡോ. രാജിവ് ലാറോയിയ
പുനെയില് ജനിച്ച ഡോ. രാജിവ് ലാറോയിയ ഇലക്ട്രിക്കല് എഞ്ചിനീയറിങ്ങില് തന്റെ മാസ്റ്റേഴ്സ് ഡിഗ്രിയും Ph.Dയും നേടുന്നത് അമേരിക്കയിലെ മേരിലാന്ഡില് നിന്നാണ്. താനൊരു amateur ഫോട്ടോഗ്രാഫറാണ് എന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം പറയുന്നത് തനിക്ക് കാനന്റെ വില കൂടിയ DSLR കാമറകളും L ലെന്സുകളും ഉണ്ടായിരുന്നു എന്നാണ്. ഇപ്പോള് അദ്ദേഹം അവ കാര്യമായി ഉപയോഗിക്കാറില്ല. പകരം ഐഫോണാണ് ഉപയോഗിക്കുന്നത്. ഫോണുകളെപ്പോലെ കൊണ്ടുനടക്കാവുന
്ന, എന്നാല് DSLRന്റെ ക്വാളിറ്റിയുള്ള കാമറ എന്ന ആശയമാണ് അദ്ദേഹത്തിന്റെ കമ്പനി പ്രാവര്ത്തികമാക്കാന് ശ്രമിക്കുന്നത്. അദ്ദേഹം പ്രവചിക്കുന്നത് ഫുള് ഫ്രെയിം DSLRയുഗം 2025ല് അസ്തമിക്കും എന്നാണ്. പുതിയ കാമറ എന്ന തന്റെ ആശയവും പേറി നടക്കുന്ന കാലത്താണ് അദ്ദേഹം ഡെയ്വിനെ കണ്ടുമുട്ടുന്നതും അതു പങ്കുവയ്ക്കുന്നതും. അങ്ങനെ ലൈറ്റ് എന്ന കമ്പനി പിറക്കാനിടയാക്കി.
ഡോ. രാജിവ് DSLRകള്ക്കു കൊടുത്തിരിക്കുന്ന ആയുസായ പത്തു വര്ഷംകൊണ്ട് ഫോട്ടോഗ്രാഫിയില് ധാരാളം മാറ്റം വന്നേക്കാം. എല്16 ന്റെ അടുത്ത വേര്ഷനുകള് തന്നെ അതിന്റെ ചില കുറവുകള് പരിഹരിച്ചെത്താം. എന്നാല് ലൈട്രോയുടെയോ എല് 16ന്റെയൊ സൃഷ്ടാക്കള് പോലും സങ്കല്പ്പിക്കാത്ത തരം മാറ്റം വരും വര്ഷങ്ങളില് ഫോട്ടോഗ്രാഫിയില് വരാം
Comments