ഒരു ഇന്റർനെറ്റ് സത്യകഥ
ഇപ്പോൾ പ്രചരിക്കുന്ന ഈ ലേഖനം ഒന്ന് സൂഷ്മയായി വിലയിരുത്താം. " ഇന്റർനെറ്റ് കണക്ഷൻ ഉള്ള പലരും വലിയ അഭിമാനത്തോടെ അല്ലെങ്കിൽ കുറച്ച് അഹങ്കാരത്തോടെ പറയുന്നത് കണ്ടിട്ടുണ്ട് 8Mbps സ്പീഡ് ഉള്ള കണക്ഷൻ എന്ന്. ഇതിൽ ഒരു പ്രശ്നം ഉണ്ട് ഉദാഹരണത്തിന് 80MB ഉള്ള ഒരു ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഇവർ പ്രതീക്ഷിക്കുന്നത് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ആവും എന്നാണ്. എന്നാൽ ഒരിക്കലും ആവില്ല. ശരിക്കും 80 സെക്കൻഡ് എടുക്കും എന്ന് ഞാൻ പറയും. കാരണം നിങ്ങളെ ചെറുതായി ഒന്ന് പറ്റിച്ചു 8Mbps എന്നാണ് നിങ്ങളോട് പറഞ്ഞത്. Mbps ലെ b ചെറിയ അക്ഷരം(small letter) ആണ്. ഇതുകൊണ്ട് എന്താ എന്നല്ലേ? Mbps = Mega bit per second MBps = Mega Byte per second bit ഉം Byte ഉം കമ്പ്യൂട്ടർ സയൻസ് ബാലപാഠങ്ങൾ 10ാം ക്ലാസ് വരെ പഠിച്ചതല്ലേ . ഒന്ന് ഓർത്ത് നോക്കിയേ 8 bit = 1 Byte നൈസ് ആയിട്ട് പണി കിട്ടിയ കാര്യം മനസ്സിലായല്ലോ. 8Mbps കണക്ഷൻ എന്നുവെച്ചാൽ 8/8 = 1MBps ആണ് അപ്പോൾ 80MB ഫയൽ ഡൗൺലോഡ് ചെയ്യാൻ 80സെക്കന്റ് എടുക്കും. ഇത്രയും അവർ പറയുന്ന 8Mbps ശെരിക്കും കിട്ടിയാൽ, തിർന്നില്ലലോ ഇനി വീട്ടിലേക്ക് ഉള്ള കണക്ഷന്റെ ക്വാളിറ്റി, മഴ ,ടെലിഫോൺ റോഡ് പൊളിക്കൽ അങ്ങനെ