Entrepreneur Couching
SHAMSHAD VAZHAKKAD PUBLISHED ON 20 -12-2017 17 :38 JOB ALERT യുവ സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018 ജനുവരി മാസം 17, 18 തീയ്യതികളിലായി തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് യുവ സംരംഭകത്വ വികസന ശില്‍പശാല – “KEY SUMMIT 2018” (Kerala Entrepreneurial Youth Summit) സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ നവീനാശയങ്ങളുള്ള യുവാക്കള്‍ക്ക് അവരുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://keysummit.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന 18 മുതൽ 40 വരെ പ്രായമുള്ള 300 യുവതീ-യുവാക്കൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുനതിനുള്ള അവസാന തീയതി 2018 ജനുവരി 1 . സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും KEY SUMMIT ...