Entrepreneur Couching



SHAMSHAD VAZHAKKAD 
PUBLISHED ON 20 -12-2017 17 :38 JOB ALERT
യുവ സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018 ജനുവരി മാസം 17, 18 തീയ്യതികളിലായി തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് യുവ സംരംഭകത്വ വികസന ശില്‍പശാല – “KEY SUMMIT 2018” (Kerala Entrepreneurial Youth Summit) സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ നവീനാശയങ്ങളുള്ള യുവാക്കള്‍ക്ക് അവരുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://keysummit.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന 18 മുതൽ 40 വരെ പ്രായമുള്ള 300 യുവതീ-യുവാക്കൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുനതിനുള്ള അവസാന തീയതി 2018 ജനുവരി 1.
സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും KEY SUMMIT വേദിയാകും. മികച്ച വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ മേധാവികള്‍, വെഞ്ചര്‍ കാപ്പിറ്റല്‍ മേഖലയിലുള്ളവര്‍ എന്നിവരുമായി സംവദിക്കാനും അവസരമൊരുക്കും. ശില്പശാലയിൽ വിദഗ്ദ്ധ അംഗങ്ങളുടെ ഒരു കൗൺസിൽ രൂപീകരിക്കുകയും, ശില്പശാലയിൽ പരിശീലനം ലഭിച്ച യുവതീ-യുവാക്കൾക്ക് തുടർന്നും സംരംഭകത്വവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7356357778 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .