Posts

Showing posts from February 16, 2020

മനോഹരമായി സംസാരിക്കൂ, ഫേസ്ബുക്ക് പണം നല്‍കും...

Image
ഓരോ റെക്കോർഡിംഗിനും , നിങ്ങൾ 200 പോയിന്റുകൾ നേടും , എന്നാൽ 1000 പോയിന്റുകൾ എത്തുമ്പോൾ മാത്രമേ ഇതു റിഡീം ചെയ്യാനാവൂ . അതിനു അഞ്ച് ഡോളർ വച്ച് ലഭിക്കും . അതായത് , ഓരോ റെക്കോർഡിംഗിനും ഒരു ഡോളർ വീതം നൽകുമെന്നു സാരം .   ന്യൂയോർക്ക് ; മനോഹരമായി സംസാരിക്കുമോ നിങ്ങൾ , എങ്കിൽ തയ്യാറായിക്കൊള്ളൂ , ഫേസ്ബുക്ക് പണം തരും നിങ്ങളുടെ ശബ്ദത്തിന് . സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി മെസഞ്ചറിലെ ശബ്ദ കുറിപ്പുകൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ഫേസ്ബുക്ക് അറിയിച്ചു . ഇപ്പോൾ , കമ്പനി ഒരു പുതിയ പ്രോഗ്രാം ആരംഭിക്കുന്നു , അവിടെ നിങ്ങളുടെ റെക്കോർഡിംഗുകൾ സമർപ്പിക്കാം . ഇതിനാണ് ഫേസ്ബുക്ക് പണം നൽകുക . യുഎസിലാണ് നിലവിൽ പദ്ധതിയുള്ളതെങ്കിലും വൈകാതെ ഇന്ത്യയിലേക്കും വരും . ദി വെർജിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് , സാമൂഹ്യമാധ്യമങ്ങൾ അതിന്റെ വ്യൂപോയിന്റ്സ് റിസർച്ച് ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രാനൂസിയേഷൻസ് എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നത് . സോഷ്യൽ മീഡിയ സർവേകൾ എടുക്കുന്നതിന് ആളുകൾക്ക് പ്രതിഫലം നൽകുന്നതിനായി ഫേസ്ബുക്ക് ആരംഭിച്ച അതേ ആപ്ലിക്കേഷനാണ് വ്യൂപോയിന്റുകൾ . എന്ന...

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

Image
തൊഴിലുടയുമായുള്ള തൊഴില്‍ പരമായുള്ള ബന്ധം അവസാനിക്കുമ്പോള്‍, അതായത്‌ ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുമ്പോഴോ സ്പോണ്‍സര്‍ഷിപ്പ് മാറി പോകുമ്പോഴോ തൊഴിലുടമ തൊഴിലാളിക്ക് നിര്‍ബന്ധമായി അയാളുടെ സേവനാനന്തര ആനുകൂല്യം അഥവാ ESB (End of Service Benefit) നിർബന്ധമായും നൽകണം. ഇതിനു തനിക്ക് അര്‍ഹതയുണ്ടോ എന്ന് പോലും അറിയാത്ത നിരവധി തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അതിനാൽ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഓരോ വിദേശ തൊഴിലാളിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ESB പലരുടെയും ധാരണ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹത എന്നാണു. അത് കൊണ്ട് തന്നെ അജ്ഞത മൂലം അര്‍ഹമായ ആനുകൂല്യം ലഭിക്കാതെയാണ് പലരും മടങ്ങുന്നത്. സൗദി തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഇത് തൊഴിലുടമ നല്‍കുന്ന ഒരു സൗജന്യമല്ല മറിച്ചു സൗദി തൊഴില്‍ നിയമം തൊഴിലാളിക്ക് അനുവദിച്ചു തന്നിട്ടുള്ള ഒരു അവകാശമാണിത് എന്ന് തിരിച്ചറിയുക. യു എ ഇ യില്‍ സേവനാനന്തര ആനുകൂല്യമായി നല്‍കേണ്ട തുകക്ക് പരിധി വെച്ചിട്ടുണ്ട്. പരമാവധി 24 മാസത്തെ ശമ്പളത്തിന് തു...

സ്പോൺസർ അറിയാതെ സ്‌പോൺസർഷിപ്പ് മാറാം, ഫൈനൽ എക്സിറ്റ് നേടാം, ഹുറൂബ് നീക്കാം.

Image
സൗദി അറേബ്യയിൽ സ്പോൺസർ അറിയാതെ സ്‌പോൺസർഷിപ്പ് മാറ്റിയവരുടെയും ഫൈനൽ എക്സിറ്റ് നേടിയവരുടെയും ഹുറൂബുകൾ നീക്കിയവരുടെയും വിവരങ്ങൾ പുറത്തു വന്നു. നിരവധി വിദേശ തൊഴിലാളികളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലത്തിന്റെ പിന്തുണയോടെ സ്പോണ്സർമാരുടെ ഇത്തരത്തിൽ രേഖകൾ ശരിയാക്കിയത്. റിയാദ് പ്രവിശ്യയിൽ ഈ വർഷാദ്യം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ സ്‌പോൺസർമാരുടെ സമ്മതം തേടാതെ 2656 വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകിയതായി റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകളിലാണ് ഇത്രയും പേർക്ക് ഫൈനൽ എക്സിറ്റ് നൽകിയത്. ഇതിന് പുറമെ ലേബർ ഓഫീസുകൾ സ്‌പോൺസർമാരുടെ സമ്മതം ഇല്ലാതെ തന്നെ 70 വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ അപേക്ഷകൾക്കും അനുവാദം നൽകിയിട്ടുണ്ട്. പോൺസർമാരുടെ സമ്മതം ഇല്ലാതെ പതിനഞ്ച് ഡോക്ടർമാർക്കും എൻജിനീയർമാർക്കും റിയാദ് പ്രവിശ്യയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ വർക്ക് പെർമിറ്റുകൾ അനുവദിച്ചു. വിദേശ തൊഴിലാളികൾ സ്‌പോൺസർമാരുടെ അനുവാദമില്ലാതെ ഓടിപ്പോയതായുള്ള ഹുറൂബ് പരാതിയിൽ ആവശ്യമായ അന്വേഷ...

Open, Share & Earn! Introducing Our Smart Rewards Program!

Image
തിരഞ്ഞെടുക്കുന്ന 5 ഭാഗ്യ ശാലികൾക്ക് സ്മാർട്ട്‌ഫോൺ നൽകുന്നു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ ലിങ്കിന്റെ അടിയിൽ നിങ്ങളുടെ പേര് കമന്റ് ചെയ്യുക എന്നിട്ട് നിങ്ങളുടെ സുഹൃത്ത് ന് share ചെയ്യുക NB: conditions apply

റൂൾ ഓഫ് തേഡ് ഫോട്ടോഗ്രഫി ഇന്നലെ ഉണ്ടായതാണേൽ ചിത്രരചനാ ഒരു വർഷം മുന്നേ ഉണ്ടായതായിരിക്കണം

Image
https://techviruthan.blogspot.com/2020/02/blog-post_17.html?m=1 ചരിത്രം പോസ്റ്റ്‌ മോർട്ടം ചെയ്‌താൽ ഫോട്ടോഗ്രാഫർമാരെക്കാളും ഭയങ്കരന്മാരായിരുന്നു ചിത്രകാരന്മാർ. പഴയ പേരെടുത്ത ശാസ്ത്രകാരന്മാരോക്കെ എണ്ണം പറഞ്ഞ ചിത്രകാരന്മാരും കൂടി ആയിരുന്നു  എന്നോർക്കുക. സംഗതി എന്താണെന്നു വെച്ചാൽ , ഈ ബുദ്ധിരാക്ഷസന്മാർ ചിത്രകലയെ ശാസ്ത്രീയമായി അങ്ങ് പഠിച്ചു, എങ്ങനെ ഒരു ചിത്രം മനോഹരമാക്കാം എന്നതിനെ കുറിച്ച് ഒരു വൻഗവേഷണം തന്നെ നടത്തി.. അതിൽ പറഞ്ഞ പല കാര്യങ്ങളും ഫോട്ടോഗ്രഫിക്കും ബാധകമാണ്.. കാരണം ഈ രണ്ടു കലാ പരിപാടികളിലും അവസാനം കിട്ടുന്നത് ഒരു ചിത്രമാണ്. ഇങ്ങനെ ഉരുത്തിരിഞ്ഞ ഒരു മഹത്തരമായ ആശയം ആണ്  റൂൾ ഓഫ് തേഡ് .. സംഗതിക്ക് പേരിട്ടത് സായിപ്പാനെലും ഈ പണി പണ്ട് മുതലേ നിലവിൽ  ഉള്ളത് തന്നെ ആയിരുന്നു. സംഗതി ഇത്രേ ഉള്ളൂ.. ഒരു ഫ്രെയിമിനെ (ചിത്രത്തെ) മുമ്മൂന്നു ഭാഗങ്ങളായി തലങ്ങനെയും വിലങ്ങനെയും ഭാഗിക്കുക. ഇങ്ങനെ ഭാഗിക്കുമ്പോൾ ഫ്രെയിമിൽ തലങ്ങനെയും വിലങ്ങനെയും ഈരണ്ടു രേഖകൾ  രൂപപ്പെടും. ഈ രേഖകള കൂട്ടിമുട്ടുന്ന നാല് ബിന്ദുക്കളിൽ ചിത്രത്തിന്റെ പ്രധാന സംഗതി  അല്ലെങ്കിൽ സബ്ജെക്റ്റ്  പ്...

ഒടുവില്‍ വാട്‌സ്ആപിന്റെ കുറ്റസമ്മതം, ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം

Image
വാട്‌സ്ആപില്‍ അബദ്ധത്തില്‍ പോയ സന്ദേശങ്ങള്‍ വഴിയുണ്ടായ പൊല്ലാപുകളുടെ കഥ എല്ലാവര്‍ക്കും പറയാനുണ്ടാകും. അതുകൊണ്ടുതന്നെ വാട്‌സ്ആപ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം പേരും അതൊരു അനുഗ്രഹമായാണ് കരുതിയത്. ഇപ്പോഴിതാ ഡിലീറ്റ് ഓപ്ഷനിലെ ചില പഴുതുകളെക്കുറിച്ച് വാട്‌സ്ആപ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാനും വായിക്കാനുമുള്ള അഞ്ച് സാധ്യതകളെയാണ് വാട്‌സ്ആപ് വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സ്ആപിന്റെ FAQ പേജിലാണ് വിവരമുള്ളത്. പുത്തനായിരിക്കണം ഏറ്റവും പുതിയ വാട്‌സ്ആപ് വെര്‍ഷനില്‍ മാത്രമേ ഈ ഓപ്ഷന്‍ നടക്കൂ. മെസേജ് അയക്കുന്നയാളുടേയും സ്വീകരിക്കുന്നയാളുടേയും വാട്‌സ്ആപ്പ് വെര്‍ഷന്‍ ഏറ്റവും പുതിയതായിരിക്കണം. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഇതു ബാധകമാണ്. ഐഫോണില്‍ നടക്കില്ല സ്വകാര്യതക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുന്ന ആപ്പിളിന്റെ ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഈ ഓപ്ഷന്‍ വഴി നീക്കം ചെയ്യാനായെന്ന് വരില്ല. ഒരിക്കല്‍ മേസേജ് സ്വീകരിക്കുന്നയാളുടെ ഐഫോണ്‍ ഗാലറിയിലേക്ക് സേവ് ചെയ്യപ്പെട്ടാല്‍ പിന്നെ ഒന്നും നടക്കില്ല. മെസേജ് സ്വീകരിച...