റൂൾ ഓഫ് തേഡ് ഫോട്ടോഗ്രഫി ഇന്നലെ ഉണ്ടായതാണേൽ ചിത്രരചനാ ഒരു വർഷം മുന്നേ ഉണ്ടായതായിരിക്കണം
https://techviruthan.blogspot.com/2020/02/blog-post_17.html?m=1
ചരിത്രം പോസ്റ്റ് മോർട്ടം ചെയ്‌താൽ ഫോട്ടോഗ്രാഫർമാരെക്കാളും ഭയങ്കരന്മാരായിരുന്നു ചിത്രകാരന്മാർ. പഴയ പേരെടുത്ത ശാസ്ത്രകാരന്മാരോക്കെ എണ്ണം പറഞ്ഞ ചിത്രകാരന്മാരും കൂടി ആയിരുന്നു എന്നോർക്കുക. സംഗതി എന്താണെന്നു വെച്ചാൽ , ഈ ബുദ്ധിരാക്ഷസന്മാർ ചിത്രകലയെ ശാസ്ത്രീയമായി അങ്ങ് പഠിച്ചു, എങ്ങനെ ഒരു ചിത്രം മനോഹരമാക്കാം എന്നതിനെ കുറിച്ച് ഒരു വൻഗവേഷണം തന്നെ നടത്തി.. അതിൽ പറഞ്ഞ പല കാര്യങ്ങളും ഫോട്ടോഗ്രഫിക്കും ബാധകമാണ്.. കാരണം ഈ രണ്ടു കലാ പരിപാടികളിലും അവസാനം കിട്ടുന്നത് ഒരു ചിത്രമാണ്.
ഇങ്ങനെ ഉരുത്തിരിഞ്ഞ ഒരു മഹത്തരമായ ആശയം ആണ് റൂൾ ഓഫ് തേഡ് .. സംഗതിക്ക് പേരിട്ടത് സായിപ്പാനെലും ഈ പണി പണ്ട് മുതലേ നിലവിൽ ഉള്ളത് തന്നെ ആയിരുന്നു.
സംഗതി ഇത്രേ ഉള്ളൂ.. ഒരു ഫ്രെയിമിനെ (ചിത്രത്തെ) മുമ്മൂന്നു ഭാഗങ്ങളായി തലങ്ങനെയും വിലങ്ങനെയും ഭാഗിക്കുക. ഇങ്ങനെ ഭാഗിക്കുമ്പോൾ ഫ്രെയിമിൽ തലങ്ങനെയും വിലങ്ങനെയും ഈരണ്ടു രേഖകൾ രൂപപ്പെടും. ഈ രേഖകള കൂട്ടിമുട്ടുന്ന നാല് ബിന്ദുക്കളിൽ ചിത്രത്തിന്റെ പ്രധാന സംഗതി അല്ലെങ്കിൽ സബ്ജെക്റ്റ് പ്രതിഷ്ടിക്കുക വഴി ചിത്രം കൂടുതൽ ആകർഷകമാകും എന്നാണു ശാസ്ത്രം പറയുന്നത്.
ചിത്രം നോക്കുക. മുമ്മൂന്നു ഭാഗങ്ങളും നാല് ബിന്ദുക്കളും ഈരണ്ടു രേഖകളും കാണുന്നില്ലേ! ഒരു ചിത്രത്തിൽ ആദ്യമായി നോക്കുന്ന വെക്തി ഈ ബിന്ദുക്കളിൽ ആദ്യം ശ്രദ്ധിക്കും എന്നാണു വെപ്പ്.
വ്യക്തിപരമായി ഞാൻ ഈ നിയമത്തിന്റെ കടുത്ത ആരാധകൻ ആകുന്നു. അത്യാവശ്യം നല്ല പരിശീലനം വേണ്ട പരിപാടി ആണെങ്കിലും ഒരിക്കൽ സ്വായത്തമാക്കിയാൽ പിന്നെ നിരാശപ്പെടേണ്ടി വരില്ല എന്നത് സത്യം. ഇന്നിപ്പോൾ ടീവിയിലും സിനിമയിലും ഒക്കെ കാണുന്ന ഏറെക്കുറെ തൊണ്ണൂറു ശതമാനം ഫ്രെയിമുകളും ഈ നിയമപ്രകാരം ചിട്ടപ്പ്ടുതിയതാണ്.. ചില ഉദാഹരങ്ങൾ നോക്കൂ.
മഹത്തായ വെള്ളത്തുള്ളി കൃത്യമായി ബിന്ദുവിൽ അല്ലെങ്കിലും ഏറെക്കുറെ അടുത്താണ്.. കൂടാതെ ക്രോസ് ആയി വന്ന കപ്പയില തണ്ടും ആദ്യ തിരശ്ചീന രേഖയിൽ സ്ഥാപിച്ചു !
ഈ സുന്ദരന പൂഷ്പത്തെ നേരത്തെ പറഞ്ഞതുപോലെ റൂൾ ഓഫ് തേഡ് പ്രകാരം തന്നെ അല്ലെ !
സംഗതി ഏറെക്കുറെ മനസ്സിലായി എന്ന് കരുതുന്നു..
Comments