ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ മുന്നറിയിപ്പ് ശബ്ദം എങ്ങനെ ഒഴിവാക്കാം?
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടെലികോം കമ്പനികൾ ബോധവൽകരണ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയലർ ടോൺ ഓരോ ഫോൺ വിളിക്കിടയിലും ഉപയോക്താക്കളെ കേൾപ്പിക്കുന്നുണ്ട്. അത്യാവശ്യ ഫോൺവിളികൾക്കിടെയുള്ള ഈ ശബ്ദസന്ദേശം പലർക്കും അലോസരം സൃഷ്ടിച്ചേക്കാം. ഇക്കാര്യം ട്വിറ്റർ വഴി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള ഈ സന്ദേശം അത്ര വ്യക്തമായി കേൾക്കുന്നില്ല എന്ന് മാത്രവുമല്ല മറ്റ് ഭാഷക്കാർക്ക് പലർക്കും മനസിലാവുകയുമില്ല. ഈ മുന്നറിയിപ്പ് സന്ദേശം എങ്ങനെ നീക്കം ചെയ്യാം. വളരെ എളുപ്പമാണത്. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ ഈ ശബ്ദം കേൾക്കുകയാണെങ്കിൽ ഫോണിൽ ഡയലർ ഓപ്പൺ ചെയ്ത് ഏതെങ്കിലും നമ്പർ അമർത്തിയാൽ ഈ ശബ്ദം കേൾക്കുന്നത് നിൽക്കും. പകരം റിങ് ശബ്ദം കേൾക്കാനാവും. ഐഫോണിൽ നിന്നാണ് നിങ്ങൾ ഫോൺ ചെയ്യുന്നത് എങ്കിൽ ഈ ശബ്ദം കേൾക്കുമ്പോൾ # ബട്ടൻ പ്രസ് ചെയ്താൽ ആ ശബ്ദം നിലയ്ക്കും. ഈ ബട്ടനുകൾ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കിൽ. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടൻ അമർത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാണിത്. എന്നാൽ സ്ഥിരമ...