Posts

Showing posts from June 2, 2019

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്

Image
ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…? ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം. പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വി...

ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍‍ലൈക്ക്' അടിക്കാം

Image
 സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍‍ലൈക്ക് ബട്ടൺ. 'ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍‍ലൈക്ക്' അടിക്കാം"  ഫേസ്ബുക്കിൽ ചില പോസ്റ്റുകൾ വായിച്ചു കഴിയുമ്പോൾ ആദ്യം തോന്നുക ഒരു ആയിരും ഡിസ്‍‍ലൈക്ക് ബട്ടണുകൾ അടിക്കാനായിരിക്കും. പക്ഷേ, ആ ആഗ്രഹം മനസിൽ മൂടിവെച്ച് ദേഷ്യം റിയാക്ഷൻ കൊടുക്കാൻ മാത്രമാണ് കഴിയുക. എന്നാൽ, ഇഷ്ടക്കേട് രേഖപ്പെടുത്താൻ കാത്തിരുന്നവർക്ക് ഇതാ ഒരു സുവർണാവസരം. നിങ്ങളുടെ ഡിസ്‍‍ലൈക്ക് ഇനി അങ്ങനെ തന്നെ ലോകത്തോട് വിളിച്ചു പറയാം. സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍‍ലൈക്ക് ബട്ടൺ. മെസഞ്ചറിൽ ഫേസ്ബുക്ക് നേരത്തെ തന്നെ ഡിസ്‍‍ലൈക്ക് ബട്ടൺ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റിനോ ചിത്രങ്ങൾക്കോ ഡിസ്‍‍ലൈക്ക് നൽകാൻ ഇതുവരെ ഓപ്ഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഡിസ്‍‍ലൈക്ക് ബട്ടൺ ഇപ്പോൾ എത്തും എന്ന് 2017 മുതൽ കേട്ടു തുടങ്ങുന്നതാണ്. അതിനും ഒരു അവസാനമായി. കമന്‍റ് ബോക്സിൽ ഡിസ്‍‍ലൈക്ക് രേഖപ്പെടുത്താൻ ഒരു എളുപ്പവഴിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇഷ്ടമില്ലാത്ത പോസ്റ്റിന്‍റെ കമന്‍റ് ബോക്സിൽ ആണ് ഡിസ്‍‍ലൈക്ക് അടിക്കാൻ കഴിയുക. ...