ബിഎംഡബ്ല്യൂ കാറുകള്‍ ഇനി ഐഫോണ്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്യാം; പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു
ഐഫോണിനും ആപ്പിൾ വാച്ചിനും വേണ്ടിയുള്ള ബിഎംഡബ്ല്യൂ കണക്ടഡ് ആപ്ലിക്കേഷനിൽ ഡിജിറ്റൽ കീ സൗകര്യം ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തതായി ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സൗകര്യം കുറച്ചുകാലമായി ആൻഡ്രോയിഡിൽ ലഭ്യമാണ്. കഴിഞ്ഞ മാസം നടന്ന ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിലാണ് ഐഫോണിനെയും ആപ്പിൾ വാച്ചിനെയും ഡിജിറ്റൽ കീ ആയി ഉപയോഗിക്കാനാകുന്ന ഫീച്ചർ ആപ്പിൾ പ്രഖ്യാപിച്ചത്. ഐഫോണിലെ ബിഎംഡബ്ല്യൂ ഡിജിറ്റൽ കി ഉപയോഗിച്ച് കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. അതിനായി ഐഫോൺ ഡോർ ഹാന്റിലിനോട് ചേർത്ത് വെച്ചാൽ വെച്ചാൽ മതി. കാർ സ്റ്റാർട്ട് ചെയ്യാൻ ഐഫോണ് സ്മാർട്ഫോൺ ട്രേയിൽ വെച്ചാൽ മതി. ഡിജിറ്റൽ കീ അഞ്ച് സുഹൃത്തുക്കളുമായി കാർ ഉടമയ്ക്ക് പങ്കുവെക്കാനും സാധിക്കും. ഡിജിറ്റൽ കീ നിങ്ങളുടെ ആപ്പിൾ വാച്ച് വഴിയും ലഭ്യമാകും. ബിഎംഡബ്ല്യു കണക്റ്റഡ് ആപ്പ് വഴി ഡിജിറ്റൽ കീ സജ്ജീകരിക്കാനാവും. അതിനുശേഷം ഡിജിറ്റൽ കീ ആപ്പിൾ വാലറ്റിൽ ശേഖരിക്കപ്പെടും, കാർ നിർമ്മാതാവ് കൂട്ടിച്ചേർത്തു. 2020 ജൂലൈ 1 ന് ശേഷം നിർമ്മിക്കപ്പെട്ട 1, 2, 3, 4, 5, 6, 8...