എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ഫ​ലം ഇന്ന് ഉ​ച്ച​ക്ക്​ ശേഷം​


   

തിരുവനന്തപുരം: എ​സ്.​എ​സ്.​എ​ല്‍.​സി പരീ​ക്ഷ​ഫ​ലം ചൊവ്വാഴ്ച ഉ​ച്ച​ക്ക്​ ശേഷം രണ്ടു മണിക്ക്​ പ്ര​സി​ദ്ധീ​ക​രി​ക്കും. നാളെ രാ​വി​ലെ 10ന്​ ​പരീ​ക്ഷാ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം ചേർന്ന്​ ഫ​ല​ത്തി​ന്​ അംഗീ​കാ​രം നൽകും.

എസ്എസ്എൽസി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ് വഴിയും എസ്എസ്എൽസി ഫലമറിയാൻ കഴിയും.

വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2020’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.

കൊവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂർണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.


Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം