തമിഴ് റോക്കേഴ്സിനെ ഇന്റർനെറ്റിൽനിന്നും നീക്കം ചെയ്തു
HIGHLIGHTS നിലവില്‍ ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ചെന്നൈ: സിനിമ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്സിനെ ഇന്റർനെറ്റിൽനിന്നും നീക്കം ചെയ്തു. അമസോൺ ഇന്റർനാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്സിനെ ഇന്റർനെറ്റിൽനിന്നും സ്ഥിരമായി നീക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ് റോക്കേഴ്സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റർനെറ്റിൽ ഇനി സൈറ്റുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്സ് ഇന്റർനെറ്റിൽനിന്നും അപ്രത്യക്ഷമായത്. നിലവില്‍ ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയമാ റ്