നിലവിലെ പ്രതിമാസ റീചാർജ് നിരക്കായ 35 രൂപയിൽ നിന്ന് 45 രൂപയായാണ് ഉയർത്തിയത്. ഇതിനർഥം ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താവിനും അതിന്റെ നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും 10 രൂപ കൂടി അധികം നൽകേണ്ടിവരും. സേവനങ്ങൾ ലഭിക്കുന്നതിന് 28 ദിവസത്തിലൊരിക്കൽ 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഭാരതി എയർടെൽ ഞായറാഴ്ച പരസ്യ അറിയിപ്പിൽ പറഞ്ഞു. 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്തില്ലെങ്കിലും കാലാവധ കഴിഞ്ഞാൽ ഇൻകമിങ് കോളുകളും ലഭിക്കില്ല. റീചാർജ് ചെയ്തില്ലെങ്കിൽ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും.