രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് ഞായറാഴ്ച മുതൽ കുത്തനെ കൂട്ടി.

 നിലവിലെ പ്രതിമാസ റീചാർജ് നിരക്കായ 35 രൂപയിൽ നിന്ന് 45 രൂപയായാണ് ഉയർത്തിയത്. ഇതിനർഥം ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താവിനും അതിന്റെ നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും 10 രൂപ കൂടി അധികം നൽകേണ്ടിവരും.

സേവനങ്ങൾ ലഭിക്കുന്നതിന് 28 ദിവസത്തിലൊരിക്കൽ 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഭാരതി എയർടെൽ ഞായറാഴ്ച പരസ്യ അറിയിപ്പിൽ പറഞ്ഞു. 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്തില്ലെങ്കിലും കാലാവധ കഴിഞ്ഞാൽ ഇൻകമിങ് കോളുകളും ലഭിക്കില്ല. റീചാർജ് ചെയ്തില്ലെങ്കിൽ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം