Posts

Showing posts with the label Vpn

വി പി എൻ എങ്ങനെ സെറ്റപ്പ് ചെയ്യാം

VPN എന്ന ചുരുക്കപ്പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ വിരളം. Virtual Private Network എന്നതിന്റെ ചുരുക്കപ്പേരാണ് VPN. കേൾക്കുമ്പോൾ കുറച്ച് സാങ്കേതികത്വം തോന്നുന്ന ഒരു പ്രയോഗമാണെങ്കിലും സംഗതി വളരെ നിസ്സാരമാണ്. കുറച്ചുകൂടി വിശദമാക്കിയാൽ ഒരു ഓഫീസിലേയോ കോളേജിലേയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാനായി LAN എന്ന ലോക്കൽ ഏരിയാ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന പോലെ, ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ്വർക്ക് രൂ‍പപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് VPN. സുരക്ഷിതം എന്ന് സൂചിപ്പിച്ചത് secured network എന്ന അർഥത്തിലാണ്. ഇത്തരത്തിലുള്ള ഒരു നെറ്റ്വർക്കിലൂടെയുള്ള ആശയ വിനിമയം എൻ‌ക്രിപ്റ്റഡ് ആയതിനാൽ ഇവ സമ്പൂർണ്ണമായും സുരക്ഷിതം എന്നു തന്നെ പറയാം. ഉദാഹരണത്തിന് ABC എന്ന കമ്പനിക്ക് കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവടങ്ങളിൽ ബ്രാഞ്ചുകളും എല്ലാ ബ്രാഞ്ചിലും ഓരോ ചെറിയ LAN നെറ്റ്വർക്കുകളും ഓരോ നെറ്റ്വർക്കുകളിലും ഒന്നിലധികം കമ്പ്യൂട്ടറുകളും ഉണ്ടെന്ന് സങ്കൽ‌പ്പിക്കുക. സാധാരണ ഗതിയിൽ ഈ മൂന്നു LAN നെറ്റ്വർക്കുകൾക്കും തമ്മിൽ