'റൂം' പുതുക്കി അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍; വീഡിയോ കോളില്‍ ഇനി 50 പേർ വരെ
ന്യൂയോര്‍ക്ക്: കൊവിഡ് ഭീതിയില്‍ ലോക്ക്ഡൗണിലായ ലോകത്തിന്റെ ഇപ്പോഴുള്ള സൗഹൃദ ജാലകങ്ങള്‍ വീഡിയോ കോളിംഗ് ആപ്പുകളാണ്. അതിനാല്‍ തന്നെ ഈ രംഗത്ത് വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമായും സൂം എന്ന വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യമുണ്ടായിരുന്ന വാട്ട്സ്ആപ്പിനും, ഫേസ്ബു ക്കിനും ഒക്കെ തിരിച്ചടിയായത്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്ക് മെസഞ്ചർ റൂം എന്ന സംവിധാനമാണ് മെസഞ്ചര്‍ പുതിയ ഫീച്ചര്‍വച്ച് പരിഷ്കരിച്ചത്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം. മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും. ഇത് വീഡിയോ കോളിംഗ് അനുഭവത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. അടുത്തിടെ പരീക്ഷണം ആരംഭിച്ച ഫേസ്ബുക്കിന്റെ ഡേറ്റിംഗ് സർവീസിൽ ‘വർച്വൽ ഡേറ്റ്’ സംവിധാനവും ഒരുക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും വീഡിയോ കോളിംഗ് സംവിധാനം പരിഷ്കരിച്ചിരുന്നു. 8 ആളുകളെ ഇപ്പോള്‍ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ കൊണ്ടുവരാ...