Wifi
ആധുനിക സമൂഹവും സാങ്കേതിക വിദ്യയിലെ വന്‍ വികസനവും ചില ഭീഷണികള്‍ ഉയര്‍ത്തുന്നതാണ്. ആധുനിക ഉപകരണങ്ങളുടെ ദോഷങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലോ, അറിവു കുറവോ ആയതുകൊണ്ട് ഇത് നമ്മള്‍ അവഗണിക്കുകയാണെന്നതാണ് സത്യം. നമുക്ക് ചുറ്റും എവിടെയും വൈ-ഫൈ കണക്ഷനുകളുണ്ട്.കേബിളുകളില്ലാതെ അനേകം ഉപകരണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള വിപ്ലവകരമായ ഒരു മാര്‍ഗ്ഗം ആണ് ഇതെന്നതില്‍ തര്‍ക്കമില്ല. മൊബൈല്‍ ഫോണുകളാണ് വൈ-ഫൈ വഴി ഏറ്റവും ഗുണം ലഭിക്കുന്ന ഉപകരണം. എന്നാല്‍ അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ ആരോഗ്യത്തിന് ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്.ടാബ്‍ലെറ്റ്, ലാപ്ടോപ്പ്, ഫോണ്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനുമായി ബന്ധിപ്പിക്കാന്‍ റൂട്ടറുകള്‍ ആവശ്യമാണ്. ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ അഥവാ ഡബ്ലിയു.ലാന്‍ (WLAN) സൃഷ്ടിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നവയാണ്. ബ്രീട്ടീഷ് ഹെല്‍ത്ത് ഏജന്‍സി നടത്തിയ ഒരു പഠനത്തില്‍ റൂട്ടറുകള്‍ മനുഷ്യരുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.വൈ-ഫൈ സിഗ്നലുകളും, ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളും വഴി ഏകാഗ്രതയില്ലായ്മ, ഉറക്കവുമായി ബന്ധപ്പെ