തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ ഐഡിയിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? ഓൺലൈനായി തന്നെ നിങ്ങൾക്ക് വോട്ടർ ഐഡിയിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം
സർക്കാർ നൽകുന്ന സുപ്രധാന രേഖകളിലൊന്നാണ് വോട്ടർ കാർഡ് അഥവ ഇലക്ഷന്‍ കാർഡ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഈ രേഖ ഇന്ത്യൻ പൗരന്‍റെ പ്രധാന തിരിച്ചറിയൽ രേഖ കൂടിയാണ്. പാസ്പോർട്ട് എടുക്കുന്നത് അടക്കം വിവിധ ആവശ്യങ്ങൾക്കായി നമ്മുടെ വ്യക്തിത്വം, വിലാസം, വയസ് എന്നിവ തെളിയിക്കുന്ന രേഖയായി ഇതുപയോഗപ്പെടുത്താം. ടി.എൻ.ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന 1993ലാണ് രാജ്യത്ത് ആദ്യമായി വോട്ടർ കാർഡ് അവതരിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ ഈ രേഖ നിർബന്ധമാണ്. പല ആളുകളുടെയും വോട്ടർ ഐഡി കാർഡിലെ ഫോട്ടോകൾ ചിലപ്പോൾ കാർഡ് എടുത്ത സമയത്തുള്ളത് തന്നെയായിരിക്കും. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ ഫോട്ടോകൾ മാറ്റി പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. അതിനായി അധികം പ്രയാസം ഒന്നും വേണ്ട. ഓൺലൈനായി തന്നെ നിങ്ങൾക്ക് വോട്ടർ ഐഡിയിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം. വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് എന്ത് തിരുത്തലുകള്‍ വേണമെങ്കിലും ഓൺലൈൻ വഴി തന്നെ നടത്താം. ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെ നാഷണൽ വോട്ടേഴ്സ് സര്‍വീസ് പോർട്ടലിൽ ഓൺലൈനായി തന്നെ രജിസ്റ്റർ ...